5): ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം ഈ തീരുമാനം പ്രാബല്യത്തില്‍ വരുന്നതാണ്. ഇന്നലൊണ് വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചതെന്നതിനാല്‍ നിയമം ഇതിനകം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു,. അതിനാല്‍ ഇന്ന് മുതല്‍ ഈ സര്‍വിസുകള്‍ക്ക് ഫീസ് നല്‍കേണ്ടിവരും.
ദോഹ: ഖത്തറില്‍ ഇനി മുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍, തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് ചെയ്യല്‍, സീലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തലിന് ഫീസ് നല്‍കേണ്ടി വരും. ഇത് സംബന്ധിച്ച് തൊഴില്‍ മന്ത്രാലയം ഇറക്കിയ ഉത്തരവിന്റെ (തീരുമാനം നമ്പര്‍ - 32) പൂര്‍ണ്ണരൂപം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.
താഴെ പറയുന്ന അഞ്ച് പോയിന്റുകളാണ് വിജ്ഞാപനത്തിലുള്ളത്.
1): കമ്പനികള്‍, സംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയിലെ തൊഴിലാളികള്‍, അവരുടെ ഇണകളോ ബന്ധുക്കളോ ആയവര്‍, റിക്രൂട്ട് ചെയ്ത തൊഴിലാളികള്‍ എന്നിവര്‍ക്ക് (നഷ്ടപ്പെട്ടതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ) വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഫീസ് പ്രതിവര്‍ഷം 100 ഖത്തര്‍ റിയാല്‍ (ഏകദേശം 2,435 രൂപ) ആയി നിശ്ചയിച്ചു.
2): വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോള്‍, തൊഴില്‍ പരിശീലനം നല്‍കാനുള്ള ലൈസന്‍സുകള്‍ നല്‍കാനും പുതുക്കാനും മാറ്റിസ്ഥാപിക്കുന്നതിനുമുള്ള ഫീസും നിശ്ചയിച്ചു. അവ ഇപകാരമാണ്:
* ലൈസന്‍സിനും പുതുക്കലിനും: 2,000 റിയാല്‍ (ഏകദേശം 48,700 രൂപ)
* നഷ്ടപ്പെട്ടതോ കേടുപാടുകള്‍ സംഭവിച്ചതോ ആയവ മാറ്റിസ്ഥാപിക്കുന്നതിന് 1,000 റിയാല്‍.
3): കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സീലുകള്‍ വയ്ക്കല്‍, വര്‍ക്ക് കരാറുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, തൊഴില്‍ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ മറ്റ് രേഖകള്‍ എന്നിവയ്ക്കുള്ള ഫീസ്: 20 റിയാല്‍ (ഏകദേശം 480 രൂപ)
4): ഫീസ് ഇനങ്ങളില്‍ നിന്ന് താഴെപ്പറയുന്നവരെ ഒഴിവാക്കും:
* ഖത്തറി പൗരന്മാര്‍.
*ഖത്തര്‍ പൗരത്വമുള്ള സ്ത്രീകളുടെ കുട്ടികള്‍.
* ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജിസിസി) പൗരന്മാര്‍.
5): ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം ഈ തീരുമാനം പ്രാബല്യത്തില്‍ വരുന്നതാണ്. ഇന്നലൊണ് വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചതെന്നതിനാല്‍ നിയമം ഇതിനകം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു,. അതിനാല്‍ ഇന്ന് മുതല്‍ ഈ സര്‍വിസുകള്‍ക്ക് ഫീസ് നല്‍കേണ്ടിവരും.