*താമരശ്ശേരി*: ദേശാഭിമാനി ടാലന്റ് ഫെസ്റ്റ് 2025 ൽ ചമൽ നിർമ്മല യു.പി.സ്കൂൾ താമരശ്ശേരി ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഭിമാനകരമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ഹംന ഫാത്തിമയാണ്. ഉപജില്ലയിൽ മത്സരിച്ച 29 വിദ്യാർഥികളെയും പിന്തള്ളിയാണ് ഉന്നതമായ വിജയം ഈ മിടുക്കി കൈവരിച്ചത്.
താമരശ്ശേരി ഉപജില്ലയെ പ്രതിനിധീകരിച്ചുകൊണ്ട് ജില്ലാ മത്സരത്തിൽ ഹംന പങ്കെടുക്കും. ഇരട്ട സഹോദരികളായ ഹനയും ഹംനയും ഇതിനോടകം ഈ അധ്യയന വർഷത്തിൽ നിരവധി ട്രോഫികൾ സ്കൂളിനായി നേടിയെടുത്തു.
കന്നൂട്ടിപ്പാറ സ്വദേശി ഹനീഫയുടെയും ജസ്നയുടെയും മക്കളാണ് ഫാത്തിമഹനയും ഫാത്തിമഹംനയും.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ജിസ്ന ജോസും അധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും ചേർന്ന് ഹംന യെ അഭിനന്ദിച്ചു. '