കട്ടപ്പന: ഇടുക്കിയിലെ കട്ടപ്പനയിൽ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ മാൻ ഹോളിൽ ഇറങ്ങിയ മൂന്നു തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു.
തമിഴ് നാട് കമ്പം സ്വദേശികളാണ് അപകടത്തിൽ പമരിച്ചത്. കട്ടപ്പന പാറക്കടവിലെ ഓറഞ്ച് ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ചൊവ്വാഴ്ച രാത്രി പത്തിന് ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.
ഓടയോട് ചേർന്ന മാലിന്യ കുഴിയിലെ മാൻ ഹോളിലേക്ക് ആദ്യം ഇറങ്ങിയ ഒരാൾ കുടുങ്ങി. ഇയാളെ രക്ഷിക്കാൻ പിന്നാലെ ഇറങ്ങിയ രണ്ട് പേരും ടാങ്കിൽ അകപ്പെടുകയായിരുന്നു. ടാങ്കിൽ ഓക്സിജന്റെ അഭാവമാണ് അപകടത്തിനിടയാക്കിയത്. വിവരം അറിഞ്ഞു സ്‌ഥലത്തെത്തിയ കട്ടപ്പന ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ് ഒന്നര മണിക്കൂർ സമയത്തെ രക്ഷ പ്രവർത്തനത്തിനോടുവിൽ മൂന്നു പേരെയും പുറത്തെടുത്തു കട്ടപ്പന താലൂക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മൂന്നു പേരുടെയും മരണം സ്‌ഥിരീകരിച്ചു.
അപകടത്തിനിടയാക്കിയതിന്റെ കാരണം വിശദമായ അന്വേഷണത്തിന് കൂടുതൽ വിവരങ്ങൾ അറിയാനാകൂ. മൂന്നു പേരുടെയും ജഡം കട്ടപ്പന താലൂക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്