ചെന്നൈ: എന്നൂർ താപവൈദ്യുത നിലയത്തിലെ നിർമാണ പ്രവർത്തനങ്ങൾക്കിടെ കെട്ടിടം തകർന്നു വീണ് അപകടം. 9 തൊഴിലാളികൾ മരിച്ചു. പത്തോളം തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്. അന്യ സംസ്ഥാന തൊഴിലാളികളാണ് മരിച്ചവരിലേറെയും. ഇന്നലെ വൈകീട്ടോടെയാണ് അപകടമുണ്ടായത്.
വൈദ്യുത നിലയത്തിലെ പുതിയ യൂണിറ്റിന്റെ നിർമാണ പ്രവർത്തനത്തിനിടെയാണ് അപകടം. ആർച്ച് തകർന്നു തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു