കോടഞ്ചേരി: തുഷാരഗിരി പാലത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു.പുലിക്കയം കള്ള് ഷാപ്പ് തൊഴിലാളി മൈക്കാവ് കുഴിക്കനാംകണ്ടത്തിൽ കെ. പി ബെന്നി (45)ആണ് മരണപ്പെട്ടത്. ഭാര്യ: മേരി.
തുഷാരഗിരി ആർച്ച് പാലത്തിൻ്റെ കൈവരിയിൽ കയർ ബന്ധിച്ച് കഴുത്തിൽ കെട്ടി പുഴയിലേക്ക് ചാടിയപ്പോൾ കഴുത്തറ്റ ശരീരഭാഗം പുഴയിലേക്ക് വീണു. മൃതദേഹത്തിൻ്റെ തല കയറിൽ മുറുകി കുടുങ്ങിയ നിലയിലും, ശരീരം അറ്റു പാലത്തിന് താഴെ വീണുകിടക്കുന്ന രീതിയിലാണ് കാണപ്പെട്ടത്. ഇന്ന് രാവിലെ തുഷാരഗിരിയിൽ എത്തിയ വിനോദസഞ്ചാരികളാണ് കയറിൻ്റെ അറ്റത്ത് തല തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കോടഞ്ചേരി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.