വെള്ളമുണ്ട.ഭിന്നശേഷിക്കാരെ യടക്കം സമൂഹത്തിലെ പാവപ്പെട്ട,ദുർബല വിഭാഗങ്ങളെ ചേർത്ത് പിടിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്ന പ്രസ്ഥാന മാണ് മുസ്ലിം ലീഗ് എന്ന് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ പറഞ്ഞു.ഡി.എ.പി.എൽ(ഭിന്നശേഷികൂട്ടായ്മ).വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സിറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഹംസ അമ്പലപ്പുഴ അദ്ധ്യക്ഷം വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ധീഖ് പള്ളിപ്പുഴ,സ്റ്റേറ്റ് ട്രെഷറെർ യുനുസ് വാഫി,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി,സെക്രട്ടറി മോയി വാരാമ്പറ്റ,മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,റഷീദ്,റാഷിദ്,അലുവ സുലൈമാൻ,ഉസ്മാൻ ഇ.ടി.മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായിറാഷിദ്.എകെ(പ്രസിഡന്റ് ) യുനുസ്,ജലീൽ (വൈസ് പ്രസിഡന്റുമാർ )റാഷിദ് കട്ടയാട് (ജനറൽ സെക്രട്ടറി ),സുലൈമാൻ, ആസ്യ (സെക്രെട്ടറിമാർ )മുഹമ്മദ് റാഫി (ട്രെഷറെർ )എന്നിവരെ തിരഞ്ഞെടുത്തു