താമരശ്ശേരി :ചുരത്തിലെ 2, 3, 4, 6,7,8 വളവുകളിൽ കാടുവെട്ടി വൃത്തിയാക്കിക്കൊണ്ട് ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം സേവനവാരമായി ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർ ആചരിച്ചു.2,4 വളവുകളിൽ സുരക്ഷാ ഭിത്തിയിൽ വളർന്ന മരങ്ങൾ മുറിച്ചുമാറ്റിയും കാടുവെട്ടി തെളിച്ചും 6,7,8 വളവുകളിൽ വാഹന ഡ്രൈവർമാർക്ക് കാഴ്ചയ്ക്ക് മറവു സൃഷ്ടിക്കുന്ന കാടും വെട്ടിത്തെളിച്ചു.അടിവാരം ഔട്ട് പോസ്റ്റ് എസ്.ഐ ശ്രീനിവാസൻ്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കാളികളായി