പയമ്പ്ര: അരുണോദയം വായനശാല &ലൈബ്രറിയിൽ ഗാന്ധി ജയന്തി ദിനാഘോഷം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഗീത. കെ. കെ. ഉദ്ഘാടനം ചെയ്തു. രാവിലെ ഗാന്ധി സ്‌മൃതിയും പുഷ്പാർച്ചനയും നടന്നു. വൈകുന്നേരം ബാലവേദി കുട്ടികൾക്കായി ഗാന്ധി പ്രശ്നോത്തരി നടത്തി. എം. ബാലകൃഷ്ണൻ നായർ അധ്യക്ഷനായി. പി. ശ്രീനിവാസൻ നായർ, കെ. സി. ഭാസ്കരൻ മാസ്റ്റർ, അജേഷ് പൊയിൽ താഴം, എന്നിവർ സംസാരിച്ചു. വാർഡ് അംഗം ശശികല പുനപ്പോത്തിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു. അനിഷ സുധേഷ് സ്വാഗതവും സുനജ നിഷാദ് നന്ദിയും പറഞ്ഞു.ക്വിസ് മത്സര വിജയികൾ എൽ. പി. വിഭാഗം 1 അലൻ. വി. ഗവ. വെൽഫയർ എൽ. പി. എസ്. പയമ്പ്ര 2ആദിഷ് ഗോപാൽ. സെന്റ്. അലോഷ്യസ് സ്കൂൾ കാരന്തൂർ .യു. പി. വിഭാഗം. 1സഫ മറിയ. ഹസനിയ എ. യു. പി. എസ്. 2ദീക്ഷിത് ധനുഷ്. ലിറ്റിൽ ഫ്ലവർ സ്കൂൾ ചെലവൂർ.ഹൈ സ്കൂൾ വിഭാഗം. 1കാർത്തിക്. കെ. ജി. എച്. എസ്.എസ് പയമ്പ്ര. 2സുദേവ് ഷിബിനീഷ് . ജി. എച് എസ്. എസ്. പയമ്പ്ര.