നിലമ്പൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച അപകടത്തിൽ റിട്ട. വനപാലകൻ മരിച്ചു. നിലമ്പൂർ വീട്ടിക്കുന്ന് കല്ലേമ്പാടത്ത് വീട്ടിൽ ഹരിദാസനാണ് മരിച്ചത്. നിലമ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും ബസുമാണ് അപകടത്തിൽ പെട്ടത്. ബൈക്ക് എഡ്ജിൽ ഇറങ്ങിയതോടെ ഹരിദാസ് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി 7.15 ഓടെ കരിമ്പുഴ പാലത്തിലാണ് അപകടം.