കരൂർ ആൾക്കൂട്ട ദുരന്തം; വിജയ്ക്കും സ്റ്റാലിൻ സർക്കാരിനും ഇന്ന് നിർണായകം

Oct. 3, 2025, 8:38 a.m.

ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കും സ്റ്റാലിൻ സർക്കാരിനും ഇന്ന് നിർണായകം. വിജയ്ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയും, അന്വേഷണം സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജിയും ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. പ്രതിപ്പട്ടികയിലുള്ള ടിവികെ ഭാരവാഹികളായ ബുസി ആനന്ദ്, നിർമൽ കുമാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും മധുര ബഞ്ചും ഇന്ന് പരിഗണിക്കുന്നുണ്ട്. സിബിഐ അന്വേഷണാവശ്യത്തെ സംസ്ഥാന സർക്കാർ അതിശക്തമായി എതിർക്കും. അതേസമയം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലുള്ള സിപിഎം സംഘം ഇന്ന് കരൂരിലെത്തും. ദുരന്തഭൂമി സന്ദശിക്കുന്ന സംഘം ഉച്ചയ്ക്ക് വാർത്താസമ്മേളനം നടത്തുന്നുണ്ട്. കേരളത്തിൽ നിന്നുള്ള എംപിമാരായ കെ രാധാകൃഷ്ണും വി ശിവദാസനും സംഘത്തിലുണ്ടാകും.

അതേസമയം, കരൂർ ദുരന്തത്തിൽ വിജയ്ക്കെതിരെ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദ്ദേശപ്രകാരമെന്ന വിവരമാണ് ഇന്നലെ പുറത്ത് വന്നത്. സ്റ്റാലിൻ മയപ്പെടുത്തിയതോടെ, വിജയ് ആദ്യം തയ്യാറാക്കിയ വീഡിയോ പുറത്തുവിട്ടില്ലെന്ന വിവരവും പുറത്തുവന്നു. കരൂർ അപകടം അട്ടിമറിയെന്ന് ഉറച്ചുവിശ്വസിക്കുന്ന വിജയും ടിവികെ നേതാക്കളും ഡിഎംകെയെ കടന്നാക്രമിക്കുന്ന വീഡിയോയാണ് ആദ്യം തയ്യാറാക്കിയത്. എന്നാൽ സർക്കാരിന്റെ മൃദുസമീപനവും ആരെയും പഴിക്കാതെ സ്റ്റാലിൻ പുറത്തിറക്കിയ വീഡിയോയും ടിവികെയെ ആശയക്കുഴപ്പത്തിലാക്കി. തുടർന്ന് കടുത്ത വിമർശനങ്ങൾ നീക്കിയും സെന്തിൽ ബാലാജിയുടെ പേരെടുത്ത് പറയുന്ന ഭാഗങ്ങൾ ഒഴിവാക്കിയും പുതിയ വീഡിയോ ചിത്രീകരിച്ചുവെന്നാണ് വിവരം.

അതിനിടെ, വിജയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി എത്തിയത്. വിജയ്‌യെ കേസിൽ പ്രതിയാക്കാത്തത് ജീവൻ നഷ്ടമായ 41 പേരോടുള്ള അനീതിയാകുമെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ സ്വദേശിയായ പി.എച്ച്.ദിനേശ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 12 മണിക്ക് വരുമെന്ന് തെറ്റിദ്ധരിപ്പിച്ച വിജയ് ആണ് ദുരന്തത്തിന് കാരണമെന്നും ടിവികെ പ്രസിഡന്റിനെ ഒഴിവാക്കിയത് രാഷ്ട്രീയപ്രേരിതമായ കാരണങ്ങളാലെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. ജസ്റ്റിസ് സെന്തിൽ കുമാറിന്റെ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ടിവികെ ഹർജിയും ബുസി ആനന്ദും നിർമൽകുമാറും നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതിയുടെ മുന്നിലെത്തുന്നതിനാൽ വിജയ്ക്കും ഡിഎംകെയ്ക്കും ഇന്ന് നിർണായകമാണ്.


MORE LATEST NEWSES
  • ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ച് നെഞ്ചുവേദന, ചികിത്സയിലിരുന്ന മലയാളി മരിച്ചു
  • നൂറാംതോട് ഗ്രൗണ്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു
  • ഗാന്ധി സ്മൃതി യാത്രയും മാനവികഭാഷണവും സംഘടിപ്പിച്ചു
  • കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
  • 25 കോടിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ
  • 25 കോടിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ
  • നിലമ്പൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച അപകടത്തിൽ റിട്ട. വനപാലകൻ മരിച്ചു
  • കുളിക്കുന്നതിനിടെ യുവതി കുളത്തില്‍ വീണ് മരിച്ചു
  • ഗാന്ധി ജയന്തി ദിനാഘോഷം.
  • മധ്യപ്രദേശില്‍ ദുര്‍ഗ വിഗ്രഹ നിമജ്ജനത്തിനിടെ രണ്ട് അപകടം; 10 കുട്ടികളടക്കം 13 പേര്‍ക്ക് ദാരുണാന്ത്യം
  • വാഹനം പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ വാഹനം ഇടിപ്പിക്കാൻ ശ്രമം; മൂന്നുപേർ പിടിയിൽ
  • കടുവ കൊല്ലപ്പെട്ട കേസ്, രണ്ട് പ്രതികളെയും വെറുതെ വിട്ടു
  • രാഹുലിന് അര്‍ധ സെഞ്ചുറി; വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍
  • ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം; സിപിഐഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍
  • മരണ വാർത്ത
  • നിലമ്പൂര്‍-ഷൊര്‍ണൂര്‍ പുതിയ റെയിൽവേ അടിപ്പാത തുറന്നു.
  • ഗാന്ധിജയന്തി ദിനം സേവനവാരമായി ആചരിച്ചു
  • കെ പി മോഹനൻ എംഎൽഎയെ കയ്യേറ്റം ചെയ്ത് നാട്ടുകാർ. പ്രതിഷേധം മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്ന്
  • പനമരത്ത് നാടൻ ചാരായവും വാറ്റാനുള്ള ഉപകരണങ്ങളുമായി ഒരാൾ പോലീസ് പിടിയിൽ
  • മുക്കത്ത് ബസ്സും കാറും കൂട്ടിയിടിച്ച് അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്
  • മരണ വാർത്ത
  • ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; സ്വര്‍ണവില 87,000ന് മുകളില്‍ തന്നെ
  • സ്വർണപാളി വിവാദത്തില്‍ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കൂടുതല്‍ ഗുരുതര കണ്ടെത്തലുകളുമായി ദേവസ്വം വിജിലന്‍സ്
  • കൊടും ക്രൂരത തുടര്‍ന്ന് ഇസ്രയേൽ
  • കണ്ണൂരില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്
  • സ്വകാര്യ ബസിനുള്ളിൽ നടത്തിയ പരിശോധനയിൽ ഡ്രൈവറെ കഞ്ചാവുമായി പിടികൂടി.
  • ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ‌
  • ചെടിച്ചട്ടി വിതരണത്തിന് കൈക്കൂലി; കളിമണ്‍പാത്ര നിര്‍മാണ കോർപറേഷൻ ചെയർമാൻ വിജിലൻസ് പിടിയിൽ
  • ചാവക്കാട് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു
  • മലപ്പുറത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് മധ്യവയസ്കനെ കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടു പേർ അറസ്റ്റിൽ
  • ഒമാനിൽ കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് പ്രവാസിയടക്കം രണ്ട് പേർ മരിച്ചു
  • മരണവാർത്ത
  • യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് പൊലീസ്
  • മുസ്ലിം ലീഗ് പഞ്ചായത്ത് കൺവെൻഷൻ ഉൽഘാടനം ചെയ്തു
  • ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; ആലപ്പുഴയിൽ അമ്മയെ മകൾ കുത്തി പരിക്കേല്പിച്ചു
  • യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസ്; പൊലീസ് കസ്റ്റഡിയിൽ പ്രതി ആത്മ​ഹത്യയ്ക്ക് ശ്രമിച്ചു
  • ഒക്ടോബര്‍ മൂന്നിലെ ഭാരത് ബന്ദ് മാറ്റിവെച്ചു
  • മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമിച്ച യുവാവ് പിടിയിൽ
  • തുഷാരഗിരി പാലത്തിൽ മരിച്ച നിലയിൽ കണ്ടെത്തി യാളെ തിരിച്ചറിഞ്ഞു.
  • വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണ വില. പവന് ഒറ്റയടിക്ക് 880 രൂപ കൂടി
  • മധ്യവയസ്ക്കന്‍റെ ദുരൂഹമരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു
  • ഊരകത്ത് റബർ തോട്ടത്തിൽ വളപുരം സ്വദേശി മരിച്ച സംഭവം;മൃതദേഹത്തിന് സമീപം കണ്ടെത്തിയ കല്ല് പരിശോധനക്കയച്ചു
  • ചീരാലിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ പുലി കൂട്ടിലായി
  • വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ വർധന ,സിലിണ്ടറിന് 16 രൂപ കൂട്ടി
  • കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ചു
  • ഹമാസിന് 4 ദിവസം വരെ സമയം, അല്ലെങ്കില്‍ ദുഃഖകരമായ അന്ത്യം', മുന്നറിയിപ്പുമായി ട്രംപ്
  • ഇന്ന് മഹാനവമി, രഥോത്സവത്തിന് ഒരുങ്ങി കൊല്ലൂർ മൂകാംബിക ക്ഷേത്രം
  • തമിഴ്താനാട്ടിൽ പവൈദ്യുത നിലയത്തിൽ വൻ അപകടം; കെട്ടിടം തകർന്നു വീണ് 9 തൊഴിലാളികൾ മരിച്ചു
  • രാഹുല്‍ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം; ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ കീഴടങ്ങി
  • മുക്കത്ത് കാറും ആംബുലൻസും കൂട്ടി ഇടിച്ച് അപകടം