നരിക്കുനി: ഗാനമാലിക സംഗീത സാഹിത്യ സഭ നരിക്കുനിയിൽ ഗാന്ധി സ്മൃതി യാത്രയും മാനവികഭാഷണവും സംഘടിപ്പിച്ചു.
പി.ടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ശ്രീ.പി പി ശ്രീധരനുണ്ണി മാനവിക സന്ദേശം നൽകി.
നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി. കെ. സുനിൽകുമാർ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി.
ഗാന്ധി ചരിതം പ്രശ്നോത്തരി മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം
പി പി ശ്രീധരനുണ്ണി നിർവഹിച്ചു. ഉപാസന സംഗീത വിദ്യാലയത്തിലെ വിദ്യാർത്ഥിനികൾ ദേശഭക്തിഗാനം അവതരിപ്പിച്ചു. കൊടുവള്ളി ബിആർസി ട്രെയിനർ ഷൈജ എന്റെ ഗുരുനാഥൻ കാവ്യാലാപനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.പി. ലൈല, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സർജാസ് കുനിയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ഐ. പി. രാജേഷ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി മിനി പുല്ലങ്കണ്ടി, ശ്രീ.രാജു, സുനിൽകുമാർ കട്ടാടശ്ശേരി ബഷീർ കൈപ്പാട്ട്, ദിനേശ് പുതുശ്ശേരി, വിശ്വൻ നരിക്കുനി, അബ്ദുല്ല കൊടോളി, റുഖിയ ടീച്ചർ, ടി എ ആലിക്കോയ, റഷീദ് പി സി പാലം, ഷിജാസ് പുന്നശ്ശേരി എന്നിവർ സംബന്ധിച്ചു.