നൂറാംതോട്: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുജന പങ്കാളിത്തത്തോടുകൂടി നിർമ്മിച്ച നൂറാംതോട് ഗ്രൗണ്ടിന്റെ ഉദ്ഘാടന കർമ്മം വാർഡ് മെമ്പർ റിയാനസ് സുബൈറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
നാടിന്റെ ഒത്തൊരുമയാണ് ഈ മഹാവിജയത്തിന് പിന്നിൽ എന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഫാദർ ജോർജ് മുണ്ടക്കൽ മുഖ്യാതിഥിയായിരുന്നു. സിഎസ്ഐ ചർച്ച് വികാരി ഫാദർ ജോയ്ക്കുട്ടി, മഹല്ല് പ്രസിഡന്റ് ശ്രീ അബ്ദുല്ല കുറങ്ങോട്, നൂറാംതോട് ശ്രീ ഭഗവതി ക്ഷേത്രം പ്രസിഡണ്ട് കുമാരൻ കരിമ്പിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബുഷ്റ ഷാഫി, ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, കെ എം പൗലോസ്, കെ പി അബ്ദുറഹ്മാൻ, ഷാഫി വളഞ്ഞ പാറ,ഷിജേഷ് കോണിപ്പള്ളത്, സുഹൈൽ കുറുങ്ങോട്,സിദ്ധാർത്ഥൻ നെരോത്ത് സി മുഹമ്മദ് ചിങ്ങംകുളം ബാബു പെരിയപുരം മെമ്പർമാരായ വനജ വിജയൻ, ലിസി ചാക്കോ, ഷാജു ടിപി തേൻമല, ചിന്ന അശോകൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. തുടർന്ന് ഗ്രൗണ്ടിന് വേണ്ടിയും റോഡിനു വേണ്ടിയും സ്ഥലം വിട്ട് നൽകിയവരെയും ചടങ്ങിൽ ആദരിച്ചു . പരിപാടിക്ക് ഗ്രൗണ്ട് കമ്മറ്റി ചെയർമാൻ റംഷാദ് കൊച്ചുമാരിൽ സ്വാഗതവും കൺവീനർ സജി തോട്ടത്തിൽ നന്ദിയും അറിയിച്ചു.