തിരൂർ: പോലീസ് സ്റ്റേഷൻ പരിധിയിലെ തുഞ്ചൻപറമ്പ് ഉത്സവ ഡ്യൂട്ടിക്കിടയിൽ പച്ചാട്ടിരിയിൽ വെച്ച് വാഹന പരിശോധനക്കിടയിൽ കക്കൂസ് മാലിന്യം തള്ളാൻ കൊണ്ടുപോവുകയായിരുന്ന വാഹനം പോലീസ് കൈ കാണിച്ചെങ്കിലും നിർത്താതെ പോലീസുകാരന്റെ നേരെക്കിടുത്ത് വെട്ടിച്ച് മാറ്റി നിർത്താതെ പോവുകയായിരുന്നു. പോലീസ് വാഹനത്തിൽ വാഹനം പിന്തുടർന്നതിൽ വാഹനം വെട്ടിച്ച് ഓടിച്ചു പോവുകയും തുടർന്ന് പ്രതികളുടെ വാഹനം താനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുകയും തിരൂർ പോലീസ് താനൂർ പോലീസിന്റെ സഹായം തേടുകയും ഉണ്ടായി തുടർന്ന് പ്രതികളുടെ വാഹനം പരപ്പനങ്ങാടി ഭാഗത്തേക്ക് പ്രവേശിക്കുകയും പരപ്പനങ്ങാടി പോലീസിന്റെ സഹായത്തോടുകൂടി ചാലിയം ഭാഗത്ത് വെച്ച് വാഹനവും പ്രതികളേയും പിടി കൂടുകയും ചെയ്തു.
തുടർന്ന് തിരൂർ ഡിവൈഎസ്പി എ ജെ ജോൺസൺ, തിരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മുഹമ്മദ് റഫീഖ് എന്നിവരുടെ നിർദ്ദേശപ്രകാരം
നടത്തിയ അന്വേഷണത്തിലാണ് മേൽ വാഹനം വിവിധ സ്ഥലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നതായി വ്യക്തമായത്.
പ്രതികളെ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സിനിമാസ്റ്റൈലിൽ അതിവേഗം വെട്ടിച്ച് മുന്നോട്ട് പോയ വാഹനം 35 കിലോമീറ്റർ പിന്തുടർന്ന് സാഹസികമായിട്ടാണ് വാഹനവും പ്രതികളായ മുഹമ്മദ് റാഫി (25) മുല്ലപ്പള്ളി വീട് ചാപ്പനങ്ങാടി, ഫൗസാൻ (25) വള്ളിക്കാടൻ അങ്ങാടിപ്പുറം, ജംഷീർ
(25) കരുവള്ളി വീട്
കടുങ്ങപുരം എന്നിവരെ പോലീസ് പിടികൂടിയത്.
പൊതുജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നതും പകർച്ചവ്യാധികൾ പരത്തുന്നതുമായ ഇത്തരം വാഹനങ്ങൾക്കെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും സ്വീകരിക്കുമെന്ന് തിരൂർ ഡിവൈഎസ്പി എ ജെ ജോൺസൺ, തിരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മുഹമ്മദ് റഫീഖ് എന്നിവർ അറിയിച്ചു.
തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിർമ്മൽ, പോലീസ് ഉദ്യോഗസ്ഥരായ ദിൽജിത്ത് ,പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ Si വിജയൻ, പോലീസ് ഉദ്യോഗസ്ഥരായ ജോഷി എന്നിവരാണ് പ്രതികളെയും വാഹനവും പിടികൂടിയത്.
തിരൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നിർമ്മലിനെയാണ് ഇടിച്ചുകൊല്ലാൻ ശ്രമിച്ചത്.