വനിതാ ഏകദിന ലോകകപ്പിലും പാകിസ്താനെ തകര്‍ത്ത് ഇന്ത്യ. 88 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യന്‍ പെണ്‍പട സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ പാകിസ്താന്‍ 159 റണ്‍സിന് ഓള്‍ഔട്ടായി. ലോകകപ്പില്‍ ഇന്ത്യന്‍ വനിതകളുടെ തുടര്‍ച്ചയായ രണ്ടാം വിജയവും പാക് വനിതകളുടെ തുടര്‍ച്ചയായ രണ്ടാം പരാജയവുമാണിത്