ഗസ്സ വംശഹത്യക്ക് രണ്ടാണ്ട്; 67000 ലധികം മനുഷ്യരെ കൊന്നൊടുക്കി, ആഗോളതലത്തിൽ ഒറ്റപ്പെട്ട് ഇസ്രായേൽ

Oct. 7, 2025, 10:05 a.m.

ഗസ്സ സിറ്റി:ഹമാസിൻ്റെ ഒക്ടോബർ ഏഴ് മിന്നലാക്രമണത്തിനും ഇസ്രായേലിന്റെ ഗസ്സയിലെ വംശഹത്യക്കും രണ്ടു വർഷം പിന്നിടുമ്പോൾ അതിജീവിച്ച്നിൽക്കുന്നത് ഫലസ്തീൻ എന്ന ആശയമാണ്. യു.എസ് സർവ പിന്തുണയും നൽകി ഒപ്പം നിന്നിട്ടും ഇസ്രായേലിന് യുദ്ധലക്ഷ്യങ്ങളൊന്നും നേടാനായില്ല. ആഗോള തലത്തിൽ എല്ലാ രംഗത്തും ഇസ്രായേൽ ഒറ്റപ്പെടുകയും ചെയ്തു..

ഫലസ്തീനില്ലാത്ത പശ്ചിമേഷ്യയുടെ ഭൂപടം ഉയർത്തിക്കാട്ടിയായിരുന്നു 2023 ഒക്ടോബർ 7 ആക്രമണത്തിന് മൂന്നാഴ്‌ച മുമ്പ് ഇസ്രായൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യുഎൻ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗം. സൗദിയുമായി ഇസ്രായേൽ ബന്ധം സ്ഥാപിക്കാൻ പോവുകയാണെന്നും നെതന്യാഹു അന്ന് പ്രഖ്യാപിച്ചു.

ഫലസ്തീൻ രാഷ്ട്രത്തെ കുറിച്ച് ആരും മിണ്ടാത്ത, അറബ് രാജ്യങ്ങളെല്ലാം ഇസ്രായേലുമായി കൈകോർക്കുന്ന ഒരു പശ്ചിമേഷ്യ.. ഇതായിരുന്നു നെതന്യാഹു സ്വപ്‌പ്നം കണ്ട ന്യൂ മിഡിൽ ഈസ്റ്റ്. ചില രാജ്യങ്ങളെയെല്ലാം ഈ താത്പര്യത്തിനൊപ്പം നിർത്തി സൗദിയുമായി കൂടി കരാറിലൊപ്പിട്ടാൽ ഫലസ്തീൻ പ്രശ്നംഎന്നെന്നേക്കുമായി അസ്ത‌മിക്കുമെന്ന് ഇസ്രായേൽ കണക്കുകൂട്ടി. ആ സന്ദർഭത്തിലായിരുന്നു ഒക്ടോബർ ഏഴിന് ഹമാസിൻ്റെ ആക്രമണം.

ഇതിനെ മറികടക്കാനായി നെതന്യാഹു നടത്തിയ വംശഹത്യയിൽ 67000 ലധികം മനുഷ്യരെ കൊന്നൊടുക്കി. ഇതിൽ 20,000 കുഞ്ഞുങ്ങൾ. ഇൻകുബേറ്ററിൽ കഴിഞ്ഞ കുഞ്ഞുങ്ങളെ പോലും കൊന്നു എന്നല്ലാതെ ഇതുവരെ ഇസ്രായേലിന്റെ യുദ്ധലക്ഷ്യങ്ങളൊന്നും നേടാനായില്ല.

ഹമാസിനെ നശിപ്പിക്കുക എന്നതായിരുന്നു ഒരു യുദ്ധലക്ഷ്യം. അതും നടന്നില്ല. ഇപ്പോഴും ഇസ്രായേൽ ഹമാസ് നേതാവിനെ മറു പക്ഷത്തിരുത്തി പരോക്ഷ ചർച്ച നടത്തുകയാണ്. ബന്ദികൾ എവിടെയെന്ന് കണ്ടെത്താൻ പോലും രണ്ടുവർഷമായിട്ട് ഇസ്രായേലിന് കഴിഞ്ഞില്ല. വെടി നിർത്തിയ ഘട്ടത്തിലെല്ലാം ഹമാസ് ബന്ദികളെ കൈമാറിയ ദൃശ്യങ്ങൾ കണ്ട് ലോകം അമ്പരന്നു. വംശഹത്യക്ക് നടുവിലും ഗസ്സ അഭിമാനത്തോടെ തന്നെ നിൽക്കുന്നു. ഇസ്രായേലിന്റെ പശ്ചിമേഷ്യൻ പദ്ധതി വിജയിച്ചില്ല എന്നു മാത്രമല്ല, ലോകമാകെ ഇസ്രായേലിന് എതിരായിരിക്കുന്നു.

യൂറോപ്പിലും അമേരിക്കയിലും എല്ലാ വൻകരയിലും ജനം ഫലസ്‌തീൻ പതാക വീശി ഒപ്പം നിൽക്കുന്നു. 15 ലധികം രാജ്യങ്ങൾ ഫലസ്തീനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചു. ഭൂരിഭാഗവും യൂറോപ്പിൽ നിന്നായിരുന്നു. ഇസ്രായേലിന് ഇനി അൽപായുസ്സേയുള്ളൂവെന്ന് സയണിസ്റ്റ് ചിന്തകർ തന്നെ പറയുന്നു. ചിത്രത്തിൽ നിന്ന് എന്നെന്നേക്കുമായി മാഞ്ഞുപോയെന്നു ഇസ്രായേൽ വിചാരിച്ച ഫലസ്‌തീൻ പ്രശ്നമാണ് ഇന്ന് ലോകരാഷ്ട്രീയത്തിലെ ഏറ്റവും കരുത്തുറ്റ വിഷയം. ഒക്ടോബർ ഏഴ് ആക്രമണവും രണ്ടു വർഷത്തെ യുദ്ധത്തിലെ ഗസ്സക്കാരുടെ ത്യാഗവും എന്തുനേടി എന്നതിന് ഇതിനേക്കാൾ വലിയ ഉത്തരമില്ല.


MORE LATEST NEWSES
  • ബേപ്പൂരിൽ പി.വി അൻവർ യുഡിഎഫ് സ്ഥാനാർഥി; സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷൻ
  • ശബരിമല സ്വർണക്കൊള്ള കേസ്; മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം
  • അടിയന്തര പ്രമേയ നോട്ടീസ് തള്ളി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
  • എസ്ഐആര്‍; അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
  • കേരളത്തിൽ ഈ മാസം ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്
  • സിഎസ്ആർ ഫണ്ട് തട്ടിപ്പ്; ബിജു രാധാകൃഷ്ണനെതിരെ കേസ്
  • സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
  • അടിമാലി മണ്ണിടിച്ചിൽ: വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ ഉറപ്പ് നൽകിയ പുനരധിവാസം യാഥാർഥ്യമായില്ല
  • ജമ്മു കശ്മീരിൽ നേരിയ ഭൂചലനം
  • സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; ഇന്ന് മുതൽ ഒ.പി ബഹിഷ്കരിക്കും
  • പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് വാഹനപകടത്തിൽ ഒരാൾ മരിച്ചു
  • സഹോദരങ്ങളെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി
  • മാട്രിമോണിയൽ സൈറ്റുകൾ വഴി യുവ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് മലയാളിൽ അറസ്റ്റിൽ
  • അണ്ടർ 19 ലോകകപ്പ് 2026: പാകിസ്ഥാനെ പുറത്താക്കി ഇന്ത്യ സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു
  • എസ് ഐ ആറിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി എൽഡിഎഫ് മാർച്ച്
  • കേന്ദ്രബജറ്റ് 2026: വില കൂടുന്നതും കുറയുന്നതും എന്തിനൊക്കെ?
  • പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പദ്ധതി രൂപീകരണം; യോഗം നടത്തി
  • കേന്ദ്ര ബജറ്റും കർഷകരെ നിരാശപ്പെടുത്തി; സ്വതന്ത്ര കർഷക സംഘം
  • പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; സൂപ്പർ മാർക്കറ്റ് ഉടമ അറസ്റ്റിൽ
  • ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കുവൈത്തിൽ മലയാളി യുവാവ് മരിച്ചു
  • എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്
  • അമ്പായത്തോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു.
  • കളിക്കുന്നതിനിടെ മയിലിന് പിന്നാലെ ഓടിയ ആറ് വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു.
  • ഈങ്ങാപുഴയിൽ വാഹനാപകടം;നിരവധി പേർക്ക് പരിക്ക്
  • ഈങ്ങാപുഴയിൽ വാഹനാപകടം;നിരവധി പേർക്ക് പരിക്ക്
  • വാഹനാപകട ഇൻഷുറൻസ് ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി
  • കേരളത്തിന് അതിവേഗ റെയിൽ ഇല്ല
  • ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും
  • വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു
  • അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിൽ
  • നന്മണ്ടയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി
  • എസ്ഐആര്‍; അപേക്ഷകളുടെ അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
  • മലപ്പുറത്ത് സ്ത്രീ വേഷത്തിലെത്തി SIR ഫോമിന്റെ പേരിൽ സ്വർണം കവർന്ന യുവാവ് പിടിയിൽ
  • വാണിജ്യ സിലിണ്ടറിന് വില കൂടി; വര്‍ധിച്ചത് 49 രൂപ
  • സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനു മുന്നില്‍ വെടിവെപ്പ്; പ്രദേശത്ത് കനത്ത സുരക്ഷ
  • കേന്ദ്ര ബജറ്റ് ഇന്ന്
  • മലപ്പുറം ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം 26 ബൈക്കുകൾ കത്തി നശിച്ചു
  • വാളയാർ ആൾക്കൂട്ടകൊല: എട്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം
  • ന്യൂസിലാൻഡിനെതിരെയുള്ള അഞ്ചാം ടി 20 യിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം.
  • ഇറാനില്‍ രണ്ടിടങ്ങളിലായി സ്ഫോടനം; അഞ്ചു മരണം; പങ്കില്ലെന്ന് ഇസ്രയേല്‍
  • താമരശ്ശേരി ജി യു പി സ്കൂളിൽ ഇ എൽ ഇ പി ഫെസ്റ്റ് സംഘടിപ്പിച്ചു.
  • സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
  • ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകന് കഠിനശിക്ഷ വിധിച്ച് കോടതി
  • കാട്ടുപോത്തിന്റെ ആക്രമണം; വനംവകുപ്പ് ജീവനക്കാരിയെ ഇടിച്ചുവീഴ്ത്തി, യുവതിയ്ക്ക് പരിക്ക്
  • വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
  • നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം
  • പണമിടപാടിനെ ചൊല്ലി തര്‍ക്കം; കൂളിമാട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം.
  • കാണ്മാനില്ല
  • ഗുരുതര ആരോഗ്യ ഭീഷണി ഉയർത്തി വായു മലിനീകരണ സൂചിക
  • എയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം; സർക്കാരിന് മുന്നറിയിപ്പുമായി കത്തോലിക്ക സഭ