കോട്ടയം: കോട്ടയം എംസി റോഡിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിയ്ക്ക് പിറകിൽ പിക്കപ്പ് വാനിടിച്ച് കോഴിക്കോട് മുക്കം പാഴൂർ ചക്കാലൻകുന്നത്ത് ആസാദിന് ദാരുണാന്ത്യം.
വിൽപ്പനയ്ക്കായി സാധനങ്ങൾ കയറ്റിപ്പോകുന്ന യാത്രയ്ക്കിടയിലാണ് അപകടം നടന്നതെന്നാണ് വിവരം. ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിയ്ക്കാനായില്ല.