സ്വര്‍ണ വില ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ചു പവന് 560 രൂപ കൂടി ഒരു പവന് 90880 രൂപയായി. ഒരു ഗ്രാമിന് 70 രൂപ കൂടി 11360 രൂപയിലെത്തി. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 90,320 രൂപയിരുന്നു വില. ഒരു ഗ്രാമിന് 11290 രൂപയയും. ഈ വിലയാണ് ഒറ്റയടിക്ക് വര്‍ധിച്ച് 90880 രൂപയിലെത്തിയത്.
ഇന്ന് രണ്ടുതവണ വില വര്‍ധിച്ച് സ്വര്‍ണവില ഈ നിലയിലെത്തിയ സ്ഥിതിക്ക് ഒരു ലക്ഷത്തിനടുത്തെത്താന്‍ ഇനി അധിക ദിവസം വേണ്ടി വരില്ല. ഇതോടു കൂടിസ്വര്‍ണവില കുറഞ്ഞിട്ട് സ്വര്‍ണം വാങ്ങാമെന്ന പ്രതീക്ഷയാണ് സാധാരണക്കാരെ സംബന്ധിച്ച് ഇല്ലാതാവുന്നത്. ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന്റെ ഡിമാന്റ് കൂടുന്നതാണ് വില വര്‍ധനവിന് പ്രധാന കാരണം.