കൽപ്പറ്റ: വിൽപ്പനയ്ക്കായി 1.2 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിൽ മലപ്പുറം തിരൂർ സ്വദേശിക്ക് ഒരു വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരൂർ മംഗലം ചാഞ്ചത്ത് വീട്ടിൽ ഫാറൂഖിനെയാണ് (33) കൽപ്പറ്റ് എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
2019 മാർച്ച് 22-നാണ് കേസിനാസ്‌പദമായ സംഭവം. സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ആർ. ജനാർദ്ദനനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് സുൽത്താൻ ബത്തേരി എസൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന കെ.ഡി. സതീശനാണ്.
എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ജഡ്‌ജ് ജയവന്ത്. എൽ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രദ്ധാധരൻ എം.ജി ഹാജരായി. പിഴ അടച്ചില്ലെങ്കിൽ പ്രതി അധിക തടവ് അനുഭവിക്കേണ്ടി വരും.