കോടഞ്ചേരി: ശാസ്ത്ര സാങ്കേതിക രംഗത്ത് നവചിന്തകൾക്ക് വേദിയായ Young Innovators Programme (YIP 8.0) ൽ, കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിലെ 6 വിദ്യാർത്ഥികൾ അതുല്യമായ പ്രകടനത്തിലൂടെ Prewinners ആയി തിരഞ്ഞെടുക്കപ്പെട്ടു.
ശാസ്ത്രപഥം വിഭാഗത്തിൽ നൂതന ആശയങ്ങളുമായി മുന്നേറ്റം കൈവരിച്ച ആഷിഷ് ജോർജ്, ആദിൽ സലാഹ്, സായി കൃഷ്ണ, ആൽബിൻ എബി, ബെസിൽ ഡാൽഫി, നെവിൽ രാജേഷ് എന്നിവർ സ്കൂളിനും ജില്ലയ്ക്കും അഭിമാന നിമിഷം സമ്മാനിച്ചു.
കുട്ടികളുടെ സൃഷ്ടിപരമായ ചിന്തകളും ടീം വർക്കും ഈ നേട്ടത്തിന് പിറകിലുള്ള ശക്തിയാണെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ പരിശ്രമം അംഗീകരിച്ച് സ്കൂൾ ഹെഡ്മാസ്റ്ററും സ്റ്റാഫും അഭിനന്ദനം അറിയിച്ചു.