മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ നോർത്ത് കാരശ്ശേരിയിലെ മാടാമ്പറം വളവിൽ ബസ്സ് ബൈക്കിലിടിച്ച് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. അരീക്കോട് കീഴിപറമ്പ് ഓത്തുപള്ളിപുറായിൽ കാരങ്ങാടൻ ജസിലിൻ്റെ മകൻ മുഹമ്മദ് ഇബാൻ (3) ആണ് മരിച്ചത്. അരീക്കോട് ഭാഗത്തുനിന്നും വരുന്ന സൂര്യോദയ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്.