കോഴിക്കോട് :വളയം നിരവുമ്മലിൽ കുറുക്കൻ വീട്ടിൽ കയറി അക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. കളമുളള പറമ്പത്ത് ചീരു(80), ജാതിയോട്ട് ഷീബ(40), മുളിവയല്‍ സ്വദേശി സുലോചന(50) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വീടിന്റെ മുന്നിൽ ഇരിക്കുകയായിരുന്ന വയോധികയെ കുറുക്കൻ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു.
വീടിന്റെ പുറകിൽ നിന്നും ജോലിചെയ്യുന്നതിനിടെയാണ് ഷീബയ്ക്ക് കടിയേറ്റത്. പിന്നാലെ സുലോചനയ്ക്കും കടിയേറ്റു. പരക്കെയുള്ള അക്രമ ശേഷം കുറുക്കൻ കാട്ടിലേക്ക് ഓടി മറഞ്ഞു. പരിക്കേറ്റ മൂന്ന് പേരും നാദാപുരം ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് സരമായതിനാൽ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.