കൂത്തുപറമ്പ്: കണ്ണൂര്‍ പാട്യം മൗവഞ്ചേരി പീടികയില്‍ നടുറോഡില്‍ സ്‌ഫോടനം. ഇന്ന് പുലര്‍ച്ചെ 12.15 നായിരുന്നു സംഭവം. അജ്ഞാതര്‍ സ്‌ഫോടക വസ്തു റോഡിലേക്ക് എറിയുകയായിരുന്നു. സംഭവത്തില്‍ സമീപത്തെ രണ്ട് വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. പടക്കമാണോ ബോംബാണോ പൊട്ടിയതെന്ന് പൊലിസ് പരിശോധിച്ചുവരികയാണ്.
സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. സ്‌ഫോടക വസ്തുക്കളും റോഡിലെ കല്ലും തെറിച്ചാണ് ജനല്‍ചില്ലുകള്‍ തകര്‍ന്നത്. രാത്രിതന്നെ കതിരൂര്‍ പൊലിസ് സ്ഥലത്തെത്തി കേസെടുത്തു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പൊലിസ് അന്വേഷിച്ചു വരികയാണ്. സി.സി.ടി.വി ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. ബി.ജെ.പിയാണ് സ്‌ഫോടക വസ്തു എറിഞ്ഞതിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു.