പാലക്കാട് :ഒറ്റപ്പാലം വാണിയംകുളത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ഡിവൈഎഫ്ഐ മുന്‍നേതാവിന്‍റെ തലയ്ക്കടിച്ചു. ഗുരുതരമായി പരുക്കേറ്റ പനയൂര്‍ സ്വദേശി വിനേഷിനെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാക്കി. ഡി.വൈ.എഫ്.ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. വിനേഷിന്‍റെ തലയ്ക്കാണ് ഗുരുതര പരുക്ക്.
ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന് താഴെ കമന്‍റിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ആക്രമിച്ച ഡിവൈഎഫ്ഐ നേതാക്കളെ പൊലീസ് അറസ്റ്റില്‍. ഇന്നലെ രാത്രിയാണ് സംഭവം. ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിയേറ്റ് അംഗമായിരുന്നു വിനേഷ്.
ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രണ്ടു പേരാണ് പിടിയിലായത്. കോയമ്പത്തൂർ-മംഗലാപുരം ട്രെയിനിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സിറ്റി ക്രൈം സ്ക്വാഡും ആർപിഎഫും ചേർന്നാണ് ഇവരെ പിടികൂടിയത്.