വയനാട്:അമ്പലവയൽ ആനപ്പാറയിൽ ജനവാസകേന്ദ്രത്തിൽ പുലിയിറങ്ങി വളർത്തുനായയെ പിടികൂടി. ഇന്ന് പുലർച്ചെ ആനപ്പാറ പാലത്തിന് സമീപം മൂന്നാംപടിയിൽ താമസിക്കുന്ന ശശീന്ദ്രന്റെ വീട്ടിലെ നായയെയാണ് പുലി ആക്രമിച്ചത്.
വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് നടത്തിയ പരിശോധനയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രദേശത്ത് മുൻപും പുലിയെ കണ്ടിട്ടുള്ളതായി നാട്ടുകാർ പറയുന്നു.
തുടർച്ചയായുണ്ടാകുന്ന പുലിയുടെ സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.