പയ്യോളി: പയ്യോളിയിലെ ജ്വല്ലറിയില്‍ മോഷണം. സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനയെത്തിയ ദമ്പതികളാണ് ജ്വല്ലറിയില്‍ നിന്നും ആഭരണം കവര്‍ന്നത്. ബീച്ച് റോഡിലെ അലീഷ കിഡ്‌സ് ജ്വല്ലറിയില്‍ നിന്നാണ് ആഭരണം മോഷണം പോയത്.
ഇന്ന് വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. അരപവനിലേറെ തൂക്കം വരുന്ന സ്വര്‍ണാഭരണമാണ് നഷ്ടമായത്. സി.സി.ടി.വി ദൃശ്യങ്ങളുള്‍പ്പെടെ നല്‍കി പയ്യോളി പൊലീസില്‍ പരാതി നല്‍കുമെന്ന് ജ്വല്ലറി ഉടമ പറഞ്ഞു.