മൈലെള്ളാംപാറ: ഒക്ടോബർ 7,8 ,9 തിയ്യതികളിൽ ഈങ്ങാപ്പുഴ എം.ജി.എം.ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്ന താമരശേരി സബ്ജില്ലാ കായികമേളയിൽ യു.പി.വിഭാഗം രണ്ടാം സ്ഥാനം നേടി മൈലെള്ളാംപാറയുടെ കായിക താരങ്ങൾ മിന്നും വിജയം കരസ്ഥമാക്കി നാടിന് അഭിമാനമായി. എം.ജി.എം.ഹയർസെക്കൻ്ററി സ്കൂളിൽ വച്ച് നടന്ന സമാപന സമ്മേളനത്തിൽ താമരശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. പൗളി മാത്യു വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു. കായികമേള ഉപജില്ലാ സെക്രട്ടറി.എബി മോൻ മാത്യു .മറ്റ് ഉപജില്ലാ കായികമേള ഭാരവാഹികളും സന്നിഹിതരായിരുന്നു.