കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ 'അവയർനസ് ഓഫ് മെൻസ്ട്രൽ ഹെൽത്ത് ആൻഡ് സോഷ്യൽ മീഡിയ'എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൗൺസിലർ ശ്രീമതി അമല വർഗീസാണ് ക്ലാസുകൾ നയിച്ചത്.
സോഷ്യൽ മീഡിയ എങ്ങനെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാമെന്നും ടീനേജിൽ നടക്കുന്ന മാനസിക, ശാരീരിക മാറ്റങ്ങളെ എങ്ങനെ മനസ്സിലാക്കാമെന്നും സംബന്ധിച്ച് അവർ വിദ്യാർത്ഥികളുമായി സംവദിച്ചു.
വിദ്യാർത്ഥികൾക്ക് പ്രായോഗിക അറിവും ഉണർവും നൽകുന്നതിൽ ക്ലാസ് വലിയ സഹായമായതായി അധ്യാപകർ അഭിപ്രായപ്പെട്ടു.