കണ്ണൂർ: താമസ സ്ഥലത്ത് പാചക വാതകം ചോർന്ന് തീ പിടിച്ച് നാലുപേർക്ക് പരുക്കേറ്റു. കണ്ണൂർ പുതിയങ്ങാടിയിൽ ഇന്ന് രാവിലെയാണ് സംഭവം. പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഒഡീഷ കുർദ് സ്വദേശികളായ ശിവ ബഹറ, നിഘം ബഹ്റ, സുഭാഷ് ബഹ്റ, ജിതേന്ദ്ര ബഹ്റ എന്നിവർക്കാണ് പൊള്ളലേറ്റത്. നാലുപേരെയും കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.