കടലുണ്ടി: മണ്ണൂർ കീഴ്ക്കോട് ചേലൂർ കുപ്പാടൻ സതീന്ദ്ര(56) നെയാണ് വ്യാഴാഴ്ച വൈകുന്നേരം 4.15നു വീടിൻ്റെ അടുക്കള ഭാഗത്തോടു ചേർന്ന സ്ഥലത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
സതീന്ദ്രൻ്റെ ഭാര്യ ഗീതയും മരുമകൾ ആദിത്യയും കഴിഞ്ഞ ചൊവ്വാഴ്ച അവരുടെ വീട്ടിൽ പോയതായിരുന്നു. രണ്ടു ആൺമക്കളിൽ ഒരാൾ ബാംഗ്ളൂരുവിലും മറ്റയാൾ എറണാകുളത്തുമാണ്. സതീന്ദ്രൻ വീട്ടിൽ ഒറ്റക്കായിരുന്നു. ഭാര്യ ഇന്നലെ വീട്ടിലെത്തി തെരച്ചിൽ നടത്തിയപ്പോഴാണ് സതീന്ദ്രൻ അടുക്കളക്ക് പുറത്ത് മരിച്ചു കിടക്കുന്നത് കണ്ടത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.
എസ്.ഐ.മാരായ ടി.എം.സജിനി(ഫറോക്ക്),ടി.പി.സജി(കടലുണ്ടി ) എന്നിവർ സംഭവസ്ഥലത്തെത്തി. ഫോറൻസിക് ഉൾപെടെയുള്ള മറ്റു നടപടിക്രമങ്ങൾ ഇന്ന് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
മക്കൾ:സായൂജ്(ബാംഗ്ളൂർ), സംഗീത്(എറണാകുളം). സഹോദരങ്ങൾ:സത്യ,സതി, അനിത