ട്രംപിനെ നിരാശയിലാഴ്ത്തി സമാധാന നോബൽ മരിയ കൊറിന മചാഡോയ്ക്ക്

Oct. 10, 2025, 2:51 p.m.

2025ലെ സമാധാന നോബൽ വെനസ്വേലൻ നേതാവ് മരിയ കൊറിന മചാഡോയ്ക്ക് ലഭിച്ചു. വെനസ്വേലയിൽ ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടി നടത്തുന്ന പോരാട്ടങ്ങൾക്കാണ് മരിയയ്ക്ക് സമാധാന നോബൽ നൽകുന്നതെന്ന് കമ്മിറ്റി പ്രസ്താവിച്ചു.

വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടി അവർ അക്ഷീണം പ്രവർത്തിച്ചതിനാണ് പുരസ്കാരം. സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കാനുള്ള അവരുടെ പോരാട്ടത്തിനാണ് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്നത്," കമ്മിറ്റി പ്രഖ്യാപനത്തിൽ പറഞ്ഞു.

2025ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി 338 പേരുകൾ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ഇതിൽ 244 വ്യക്തികളും 94 സംഘടനകളുമാണ്. നോർവേയിലെ ഓസ്ലോയിൽ വെച്ച് നോർവീജിയൻ നോബൽ കമ്മിറ്റിയാണ് സമ്മാനാർഹരെ പ്രഖ്യാപിച്ചത്. ഡിസംബർ 10ന് സമ്മാനം വിതരണം ചെയ്യും. ആൽഫ്രഡ് നോബലിന്റെ താൽപ്പര്യപ്രകാരമാണ് ഈ അന്താരാഷ്ട്ര പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

നോമിനേഷനുകൾ രഹസ്യമായി സൂക്ഷിക്കുമെങ്കിലും, ചില നോർവീജിയൻ പാർലമെന്റംഗങ്ങളും മറ്റ് അക്കാദമിക് വിദഗ്ധരും തങ്ങളുടെ ഇഷ്ട സ്ഥാനാർത്ഥികളെ പരസ്യമായി പ്രഖ്യാപിക്കാറുണ്ട്. ഇത് സ്ഥാനാർത്ഥിക്കു വേണ്ടിയുള്ള പ്രചാരണത്തിന് സഹായകമാകാറുമുണ്ട്.

നോബൽ ഫൗണ്ടേഷന്റെ ചട്ടങ്ങൾ അനുസരിച്ച് ചില പ്രത്യേക വിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രമേ നാമനിർദ്ദേശം സമർപ്പിക്കാൻ അനുവാദമുള്ളൂ. ഇതിൽ രാജ്യസഭാംഗങ്ങൾ, മന്ത്രിമാർ, രാഷ്ട്രത്തലവന്മാർ, അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ അംഗങ്ങൾ, ചില സർവ്വകലാശാലകളിലെ പ്രൊഫസർമാർ, സമാധാന ഗവേഷണ സ്ഥാപനങ്ങളുടെ ഡയറക്ടർമാർ, മുൻ നോബൽ സമ്മാന ജേതാക്കൾ എന്നിവരെല്ലാം ഉൾപ്പെടുന്നു.

നോർവീജിയൻ നോബൽ കമ്മിറ്റിയിലെ ഇപ്പോഴത്തെയും മുൻ അംഗങ്ങൾക്കും മുൻ ഉപദേഷ്ടാക്കൾക്കും നാമനിർദ്ദേശം സമർപ്പിക്കാം. ഫെബ്രുവരി 1ന് ശേഷം നടക്കുന്ന ആദ്യ യോഗത്തിൽ കമ്മിറ്റിയിലെ ഇപ്പോഴത്തെ അംഗങ്ങൾക്ക് അവരുടെ നിർദ്ദേശങ്ങൾ സമർപ്പിക്കാം.


MORE LATEST NEWSES
  • ബേപ്പൂരിൽ പി.വി അൻവർ യുഡിഎഫ് സ്ഥാനാർഥി; സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷൻ
  • ശബരിമല സ്വർണക്കൊള്ള കേസ്; മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം
  • അടിയന്തര പ്രമേയ നോട്ടീസ് തള്ളി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
  • എസ്ഐആര്‍; അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
  • കേരളത്തിൽ ഈ മാസം ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്
  • സിഎസ്ആർ ഫണ്ട് തട്ടിപ്പ്; ബിജു രാധാകൃഷ്ണനെതിരെ കേസ്
  • സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
  • അടിമാലി മണ്ണിടിച്ചിൽ: വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ ഉറപ്പ് നൽകിയ പുനരധിവാസം യാഥാർഥ്യമായില്ല
  • ജമ്മു കശ്മീരിൽ നേരിയ ഭൂചലനം
  • സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; ഇന്ന് മുതൽ ഒ.പി ബഹിഷ്കരിക്കും
  • പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് വാഹനപകടത്തിൽ ഒരാൾ മരിച്ചു
  • സഹോദരങ്ങളെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി
  • മാട്രിമോണിയൽ സൈറ്റുകൾ വഴി യുവ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് മലയാളിൽ അറസ്റ്റിൽ
  • അണ്ടർ 19 ലോകകപ്പ് 2026: പാകിസ്ഥാനെ പുറത്താക്കി ഇന്ത്യ സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു
  • എസ് ഐ ആറിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി എൽഡിഎഫ് മാർച്ച്
  • കേന്ദ്രബജറ്റ് 2026: വില കൂടുന്നതും കുറയുന്നതും എന്തിനൊക്കെ?
  • പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പദ്ധതി രൂപീകരണം; യോഗം നടത്തി
  • കേന്ദ്ര ബജറ്റും കർഷകരെ നിരാശപ്പെടുത്തി; സ്വതന്ത്ര കർഷക സംഘം
  • പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; സൂപ്പർ മാർക്കറ്റ് ഉടമ അറസ്റ്റിൽ
  • ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കുവൈത്തിൽ മലയാളി യുവാവ് മരിച്ചു
  • എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്
  • അമ്പായത്തോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു.
  • കളിക്കുന്നതിനിടെ മയിലിന് പിന്നാലെ ഓടിയ ആറ് വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു.
  • ഈങ്ങാപുഴയിൽ വാഹനാപകടം;നിരവധി പേർക്ക് പരിക്ക്
  • ഈങ്ങാപുഴയിൽ വാഹനാപകടം;നിരവധി പേർക്ക് പരിക്ക്
  • വാഹനാപകട ഇൻഷുറൻസ് ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി
  • കേരളത്തിന് അതിവേഗ റെയിൽ ഇല്ല
  • ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും
  • വോളിബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു
  • അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിൽ
  • നന്മണ്ടയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി
  • എസ്ഐആര്‍; അപേക്ഷകളുടെ അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
  • മലപ്പുറത്ത് സ്ത്രീ വേഷത്തിലെത്തി SIR ഫോമിന്റെ പേരിൽ സ്വർണം കവർന്ന യുവാവ് പിടിയിൽ
  • വാണിജ്യ സിലിണ്ടറിന് വില കൂടി; വര്‍ധിച്ചത് 49 രൂപ
  • സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനു മുന്നില്‍ വെടിവെപ്പ്; പ്രദേശത്ത് കനത്ത സുരക്ഷ
  • കേന്ദ്ര ബജറ്റ് ഇന്ന്
  • മലപ്പുറം ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം 26 ബൈക്കുകൾ കത്തി നശിച്ചു
  • വാളയാർ ആൾക്കൂട്ടകൊല: എട്ട് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം
  • ന്യൂസിലാൻഡിനെതിരെയുള്ള അഞ്ചാം ടി 20 യിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം.
  • ഇറാനില്‍ രണ്ടിടങ്ങളിലായി സ്ഫോടനം; അഞ്ചു മരണം; പങ്കില്ലെന്ന് ഇസ്രയേല്‍
  • താമരശ്ശേരി ജി യു പി സ്കൂളിൽ ഇ എൽ ഇ പി ഫെസ്റ്റ് സംഘടിപ്പിച്ചു.
  • സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
  • ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകന് കഠിനശിക്ഷ വിധിച്ച് കോടതി
  • കാട്ടുപോത്തിന്റെ ആക്രമണം; വനംവകുപ്പ് ജീവനക്കാരിയെ ഇടിച്ചുവീഴ്ത്തി, യുവതിയ്ക്ക് പരിക്ക്
  • വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
  • നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം
  • പണമിടപാടിനെ ചൊല്ലി തര്‍ക്കം; കൂളിമാട് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം.
  • കാണ്മാനില്ല
  • ഗുരുതര ആരോഗ്യ ഭീഷണി ഉയർത്തി വായു മലിനീകരണ സൂചിക
  • എയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം; സർക്കാരിന് മുന്നറിയിപ്പുമായി കത്തോലിക്ക സഭ