ബാലുശ്ശേരി: ബാലുശ്ശേരിയിൽ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ. കോക്കല്ലൂർ സ്വദേശി മൻഷിദ്, കണ്ണൂർ സ്വദേശി മുഹമ്മദ് മുസ്തഫ കമാൽ എന്ന ഷാനൂൺ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് വില്പനയ്ക്ക് എത്തിച്ച 11.5 ഗ്രാം എംഡിഎംഎയും 7000 രൂപയും പോലീസ് പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.