താമരശ്ശേരി : ഡോക്ടർക്ക് വെട്ടേറ്റതിനെത്തുടർന്ന് ജീവനക്കാർ സമരരംഗത്തിറങ്ങുകയും അതിനുശേഷം ചികിത്സ മുടങ്ങുകയുംചെയ്ത താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിൽ പണിമുടക്ക് തുടരുന്നു. തങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെയും ആവശ്യങ്ങൾ അംഗീകരിക്കാതെയും ആശുപത്രി പ്രവർത്തനം പുനരാരംഭിക്കേണ്ടതില്ലെന്ന് വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽ ചേർന്ന അടിയന്തര സ്റ്റാഫ് കൗൺസിൽ യോഗം തീരുമാനമെടുത്തു. ആർഎംഒ ഇൻ ചാർജ് ഡോ. കെ. അബ്ദുള്ളക്കുട്ടി അധ്യക്ഷനായ യോഗത്തിൽ എല്ലാവിഭാഗം ജീവനക്കാരും പങ്കെടുത്തു.
ആശുപത്രിയിൽ പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുക, അതുവരെ ആശുപത്രിയിൽ പോലീസ് സംരക്ഷണം ഉറപ്പുവരുത്തുക, കാഷ്വാലിറ്റി പ്രവർത്തനം സുഗമമാക്കാൻ നിലവിലെ ഒഴിവിലേക്ക് രണ്ട് ഡോക്ടർമാരെയും കൂടുതലായി മൂന്ന് ഡോക്ടർമാരെയും നിയമിക്കുക, ഗുരുതരരോഗവുമായി വരുന്നവർക്ക് ശരിയായ പരിചരണം നൽകാനായി അത്യാഹിതവിഭാഗത്തിൽ എമർജൻസി കേസുകൾ മാത്രമായി നിജപ്പെടുത്തുക, ട്രയാജ് സംവിധാനം തുടങ്ങാൻ ആവശ്യമായ അഞ്ച് നഴ്‌സിങ് ഓഫീസർമാരെ ഉടൻ നിയമിക്കുക, ഉച്ചയ്ക്കുശേഷമുള്ള ഒപി കേസുകൾ നോക്കുന്നതിന് എൽഎസ്ജിഡി വഴി ഡോക്ടറെ നിയമിക്കുക തുടങ്ങിയവയാണ് സ്റ്റാഫ് കൗൺസിൽ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ.
ഇതോടൊപ്പം സമയബന്ധിതമായി നടപ്പാക്കാനായി മറ്റു പത്ത് ആവശ്യങ്ങളും യോഗം ഉന്നയിച്ചു