ശാഖയിൽ ആർഎസ്എസുകാർ ലൈംഗികമായി പീഡിപ്പിച്ചു'; ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ച് യുവാവ് ജീവനൊടുക്കി

Oct. 11, 2025, 11:14 a.m.

കോട്ടയം: ആർഎസ്എസ് ശാഖയിൽ് നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കി. കോട്ടയം തമ്പലക്കാട് സ്വദേശിയായ അനന്തുവാണ് ജീവനൊടുക്കിയത്. ഇൻസ്റ്റഗ്രാമിലൂടെ ആർഎസ്എസ് ശാഖയിൽ നിന്നും പ്രവർത്തകരിൽ നിന്നും നേരിടേണ്ടിവന്ന ക്രൂരതകൾ മരണമൊഴിയായി എഴുതി ഷെഡ്യൂൾ ചെയ്ത് ചെയ്താണ് അനന്തു ജീവനൊടുക്കിയത്. നാല് വയസുളളപ്പോൾ തന്നെ ഒരാൾ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആർഎസ്എസ് എന്ന സംഘടനയിലെ പലരിൽ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആൾ മൂലം ഒസിഡി (ഒബ്സസീവ് കംപൾസീവ് ഡിസോർഡർ) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറയുന്നു. തനിക്ക് ജീവിതത്തിൽ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ് പ്രവർത്തകനെ സുഹൃത്താക്കരുതെന്നുമാണ് യുവാവ് കുറിപ്പിൽ പറയുന്നത്. അത് അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിലും അവരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കണമെന്നും അത്രയ്ക്ക് വിഷം കൊണ്ടുനടക്കുന്നവരാണ് ആർഎസ്എസുകാരെന്നും യുവാവ് പറയുന്നു.

ആത്മഹത്യാക്കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ

മൂന്നോ നാലോ വയസുളളപ്പോൾ മുതൽ എന്റെ അയൽവാസിയായ ആ പിതൃശൂന്യൻ എന്നെ ലൈംഗിക പീഡനത്തിനിരയാക്കി. എന്നെ നിരന്തരം പീഡിപ്പിച്ചു. ലൈംഗികമായ ഒരുപാട് കാര്യങ്ങൾ എന്റെ ശരീരത്തോട് ചെയ്തു. എന്റെ കുടുംബത്തിലെ അംഗത്തെപ്പോലെ, എന്റെ സഹോദരനെപ്പോലെയായിരുന്നു അയാൾ. എന്നെ ആർഎസ്എസ് ക്യാമ്പിൽ വെച്ചും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. എനിക്ക് ഇത്രയും വെറുപ്പുളള ഒരു സംഘടനയില്ല. ഞാൻ വർഷങ്ങളോളം പ്രവർത്തിച്ച സംഘടന ആയതുകൊണ്ട് എനിക്ക് നന്നായി അറിയാം. ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ് പ്രവർത്തകനെ സുഹൃത്താക്കരുത്. നിങ്ങളുടെ അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിൽപ്പോലും അവരെ ജീവിതത്തിൽ നിന്നും ഒഴിവാക്കുക. അത്രക്ക് വിഷം കൊണ്ടുനടക്കുന്നവരാണ് ആർഎസ്എസുകാർ. ഇനീഷ്യൻ ട്രെയിനിങ് ക്യാമ്പിലും ഓഫീസേഴ്സ് ട്രെയിനിങ് ക്യാമ്പിലും എന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. ലൈംഗിക പീഡനം മാത്രമല്ല ക്രൂരമായ ആക്രമണത്തിനും ഇരയായി. അവരുടെ ദണ്ഡ് ഉപയോഗിച്ച് എന്നെ തല്ലിയിട്ടുണ്ട്. അവർ ഒരുപാട് പേരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട്. ഇപ്പോഴും അവരുടെ ക്യാമ്പിൽ നടക്കുന്നത് പീഡനങ്ങളാണ്. ഞാൻ ഇതിൽ നിന്ന് പുറത്തുവന്നതുകൊണ്ടാണ് എനിക്കിത് പറയാൻ പറ്റുന്നത്.

ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസുകാരുമായും ഇടപഴകരുത്. എന്നെ പീഡിപ്പിച്ച എൻഎം ഒരു സജീവ ആർഎസ്എസ്, ബിജെപി പ്രവർത്തകനാണ്. എനിക്കറിയാം. ഞാൻ മാത്രമല്ല ഇവന്റെ ഇര. മറ്റുളള പല കുട്ടികളും ഇവന്റെ അടുത്തുനിന്ന് പീഡനം നേരിട്ടിട്ടുണ്ട്. ആർഎസ്എസ് ക്യാമ്പുകളിൽ നിന്നും പീഡനങ്ങൾ നേരിട്ടിട്ടുണ്ട്. ഇവരുടെ ക്യാമ്പുകളിലും ശാഖകളിലും ഒരുപാട് കുട്ടികൾ പീഡനത്തിനിരയാവുന്നുണ്ട്. ഇവരെയൊക്കെ രക്ഷപ്പെടുത്തി ശരിയായ കൗൺസലിങ് കൊടുക്കേണ്ടത് വളരെ ആവശ്യമാണ്. ഇവൻ കാരണം പീഡനത്തിനിരയായവർ തുറന്നുപറയണം. ഇവനെയൊക്കെ തുറന്നുകാട്ടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ഇവൻ ഇനിയും പലരെയും പീഡിപ്പിക്കും. അവന് ഒരു കുട്ടി ഉണ്ടായാൽ അതിനെയും ദുരുപയോഗം ചെയ്യും. അത്രക്ക് വിഷമാണ് പീഡോ ആയ അവൻ. ഞാനിപ്പോൾ അനുഭവിക്കുന്ന ഒസിഡി എത്ര ഭീകരമാണെന്ന് പറഞ്ഞറിയിക്കാനാകില്ല. വിഷാദത്തിന്റെ അങ്ങേയറ്റത്ത് അത് എത്തിക്കും. ഒസിഡി ഉളള ഒരാളുടെ മനസ് ഒരിക്കലും അയാളുടെ കയ്യിൽ നിൽക്കില്ല. മറ്റൊരാൾ നമ്മുടെ മനസ് നിയന്ത്രിക്കുന്നതുപോലുളള അവസ്ഥയാണത്. ഉത്കണ്ഠ കൂടുമ്പോൾ മരണമാണ് അതിൽ നിന്ന് മോചനം ലഭിക്കാനുളള ഏക വഴിയെന്ന് തോന്നും.

രക്ഷിതാക്കൾ മക്കൾക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം കൊടുക്കണം. അവർക്ക് നല്ല സ്പർശനത്തെക്കുറിച്ചും മോശം സ്പർശനത്തെക്കുറിച്ചും പറഞ്ഞുകൊടുക്കണം. അവരുടെ കൂടെ സമയം ചെലവഴിക്കണം. എപ്പോഴും ദേഷ്യപ്പെടുന്ന രക്ഷിതാവാകാതിരിക്കുക. അവരെ കേട്ടിരിക്കാൻ ക്ഷമ കാണിക്കുക. അവരെ നല്ല അന്തരീക്ഷത്തിൽ വളർത്തിയില്ലെങ്കിൽ ജീവിതകാലം മുഴുവൻ അത് അവരെ വേദനിപ്പിക്കും. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ട്രോമകളിൽ നിന്ന് ഒരിക്കലും രക്ഷപ്പെടില്ല. ആ ട്രോമകൾ ജീവിതകാലം മുഴുവൻ ഉണ്ടാകും. ലോകത്ത് ഒരു കുട്ടിക്കും എന്റെ അവസ്ഥ ഉണ്ടാകരുത്. അതിന് രക്ഷിതാക്കൾ എപ്പോഴും ശ്രദ്ധിക്കണം. എന്നെ ദുരുപയോഗം ചെയ്തവരെപ്പോലുളളവർ എല്ലായിടത്തും ഉണ്ടാകും. കുട്ടികൾ പേടിച്ചിട്ട് പലതും പുറത്ത് പറയില്ല. എനിക്കും ഭയമായിരുന്നു. എനിക്ക് രക്ഷിതാക്കളോട് പറയാനായില്ല. അതുപോലെ ആവരുത് ഒരു കുട്ടിയും.


MORE LATEST NEWSES
  • പൂർവ്വ അധ്യാപക അനധ്യാപക സംഗമം സംഘടിപ്പിച്ചു
  • ചേവരമ്പലത്ത് ഗൂഗിള്‍ മാപ്പ് നോക്കി ഡോക്ടറുടെ വീട്ടിലെത്തി 45 പവന്‍ മോഷ്ടിച്ചു; പ്രതി റിമാന്‍ഡില്‍
  • ഭാര്യയുടെ നഗ്നചിത്രം വാട്‌സാപ്പ് ഡിപിയാക്കി; യുവാവ
  • ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദിയ്ക്ക് ക്ഷണം; നേരിട്ട് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്
  • ഷാഫി പറമ്പിലിന് നേരെയുണ്ടായ മർദനം; പൊലിസിലെ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി
  • സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
  • കെഎസ്ആർടിസിക്ക് വേണ്ടി പരസ്യങ്ങൾ പിടിച്ച് ഏതൊരാൾക്കും വരുമാനം നേടാം; പരസ്യ കമ്പനികൾ കാരണം കോടികളുടെ നഷ്ടമെന്ന് മന്ത്രി ഗണേഷ് കുമാർ
  • ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം
  • മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം; കേസെടുത്ത് പൊലീസ്
  • കർഷക സംഘം വനിതാ വിംഗ് ഭാരവാഹികളെ തെരഞ്ഞെടുത്തു
  • അത്തോളിയിൽ ഡോക്ടര്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ്സില്‍ കാറിടിച്ച് അപകടം.
  • മരണ വാർത്ത
  • കാര്‍ ബോണറ്റിൽ നിന്ന് അസാധാരണ ശബ്ദം; കണ്ടെത്തിയത് എഞ്ചിൻ ഭാഗത്ത്
  • വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായക പോരാട്ടം
  • മരണ വാർത്ത
  • ശബരിമലയിലെ സ്വര്‍ണ കവര്‍ച്ച: പത്മകുമാര്‍ പ്രസിഡന്റായ 2019ലെ ദേവസ്വം ബോർഡ് പ്രതിപ്പട്ടികയില്‍
  • നിയന്ത്രണം വിട്ട ട്രാവല്ലർ ഡിവൈഡറിൽ ഇടിച്ച് 8ഓളം പേർക്ക് പരിക്ക്
  • പേരാമ്പ്രയിലെ യുഡിഎഫ് പ്രതിഷേധ സംഗമം; 325 പേര്‍ക്കെതിരെ കേസ്
  • നെടുംകെട്ടിൽ അഷ്‌റഫ്‌
  • തെരുവുനായ മുന്നിൽ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പരുക്കേറ്റ വീട്ടമ്മ മരിച്ചു.
  • സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കൊല്ലം സ്വദേശിയായ 48കാരി മരിച്ചു
  • ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; മുന്നറിയിപ്പുമായി കോണ്‍ഗ്രസ്, 'നടപടിയില്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാര്‍ച്ച്'
  • കുന്നംകുളത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു.
  • യൂത്ത് കോൺഗ്രസ്‌ മുട്ടിൽ ടൗണിൽ പ്രധിഷേധ പ്രകടനം നടത്തി
  • പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.
  • യുഎഇയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
  • കോഴിക്കോട് ബീച്ചില്‍ യുവാവ് കഴുത്തറുത്ത് മരിച്ചു
  • അക്രമസംഭവങ്ങൾ: കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചു
  • പൂതിക്കാട് റിസോർട്ട് സംഘർഷം: മുൻ സി.പി.എം. ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്കെതിരെ ലുക്കൗട്ട് നോട്ടീസ്
  • അയ്യപ്പന്റെ സ്വര്‍ണം കട്ടത് മറയ്ക്കാനാണ് ഈ ചോര വീഴ്ത്തിയതെങ്കില്‍ നാട് മറുപടി പറയും; രാഹുല്‍ മാങ്കൂട്ടത്തില്‍
  • വിദ്യാര്‍ത്ഥിനിക്കുനേരെ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ അതിക്രമം; ബസ് കണ്ടക്ടര്‍ പൊലിസ് കസ്റ്റഡിയില്‍
  • യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
  • താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും നടത്തിവന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചു
  • എസ്പിയുടെ വാദം പൊളിയുന്നു;ഷാഫിയെ പോലീസ് ലാത്തി കൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
  • വീണ്ടും കുതിച്ചുകയറി സ്വർണം;പവന് 91,120 രൂപ
  • ബാലുശേരിയില്‍ പതിനേഴുകാരി പ്രസവിച്ചു; പോക്സോ കേസെടുത്ത് പൊലീസ്
  • റഷ്യയിലെ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് ആറ് കോടി രൂപയിലധികം തട്ടിപ്പ് നടത്തിയ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
  • മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ ഡി സമൻസ് അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്
  • ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ചതിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്
  • കമ്പത്തെ സ്വകാര്യ ലോഡ്ജിൽ മലയാളിയായ തൊഴിലാളിയെ ചുറ്റികക്കടിച്ച് കൊലപ്പെടുത്തി
  • താമരശ്ശേരി താലൂക്കാശുപത്രി സുരക്ഷ ഉറപ്പാക്കാതെ പ്രവർത്തനം പുനരാരംഭിക്കില്ലെന്ന് സ്റ്റാഫ് കൗൺസിൽ
  • ഈങ്ങാപ്പുഴയിൽ യു ഡി എഫ് റോഡ് ഉപരോധം
  • പേരാമ്പ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷം; ഷാഫി പറമ്പില്‍ എംപിക്ക് പരിക്ക്
  • ബാലുശ്ശേരിയിൽ വൻ ലഹരിവേട്ട; 11.5 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ.
  • ഭർതൃഗൃഹത്തിൽ യുവതിയുടെ മരണം: മാതാവ് പോലീസിൽ പരാതി നൽകി
  • പോളിയോ തുള്ളിമരുന്ന് വിതരണം ഒക്ടോബര്‍ 12ന്
  • സ്വർണപ്പാളി വിവാദം: ദ്വാരപാലക ശില്പത്തിൽ പൂശിയത് പകുതി സ്വർണം മാത്രം,ഹൈക്കോടതി
  • മരണവാര്‍ത്ത
  • പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് രക്ഷയായത് എസ്ഐയുടെ ഇടപെടൽ.
  • പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം