താമരശ്ശേരി: ഡോക്ടർക്ക് നേരെ ആക്രമമുണ്ടായതിനെ തുടർന്ന് സുരക്ഷ ആവശ്യപ്പെട്ട് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും,ജീവനക്കാരും നടത്തിവന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചു.
ആശുപത്രിയിൽ മുഴുവൻ സമയ പോലീസ് സംരക്ഷണം നൽകുമെന്ന് ഉറപ്പ് ലഭിച്ചതിനാലും, ഡോക്ടർമാർ മുന്നോട്ട് വെച്ചതാഴെ പറയുന്ന കാര്യങ്ങൾക്ക് രണ്ടാഴ്ചക്കുള്ളിൽ തീരുമാനം എടുക്കാമെന്നുമുള്ള ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ ഡോക്ടർക്കു നേരെ നടന്ന വധശ്രമത്തെ തുടർന്ന് കെ.ജി.എം.ഒ.എ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട്, ജില്ലാ കലക്ടറും, ഡിഎംഒ യുമായി സംഘടന നടത്തിയ നടന്ന ചർച്ചയിൽ താഴെ പറയുന്ന തീരുമാനങ്ങൾ രേഖാമൂലം നൽകപ്പെട്ടു:
1. സ്ഥിരം പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കുന്നതുവരെ ആശുപത്രിയിൽ 24 മണിക്കൂർ പോലീസ് സംരക്ഷണം ഏർപ്പെടുത്തുമെന്ന് ബഹുമാനപ്പെട്ട ജില്ലാ കലക്ടർ ഉറപ്പ് നൽകിയിരിക്കുന്നു.
2. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ അതാഹിത വിഭാഗത്തിൽ അടിയന്തരമായി ട്രയാജ് സംവിധാനങ്ങൾ ആരംഭിക്കാനുള്ള നിർദേശം ഡിഎംഒ ആശുപത്രി സൂപ്രണ്ടിന് നൽകുന്നു.
3. താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവുകളിൽ അഡ്‌ഹോക്ക് നിയമനം എത്രയും വേഗം നടത്താൻ നടപടികൾ സ്വീകരിക്കുന്നതാണ്.
4. അക്രമ സംഭവത്തിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും ഉണ്ടായ ഉത്കണ്‌ഠയും മനോവിഷമവും പൂർണ്ണമായും ഉൾക്കൊണ്ട്, മറ്റ് അനുബന്ധ പ്രശ്‌നങ്ങൾ (additional posting of various category staff, Code grey protocol implementation, Security personnel as per guidelines) രണ്ടാഴ്ചക്കുള്ളിൽ പരിഹരിക്കാനുള്ള ഇടപെടൽ ജില്ലാ മെഡിക്കൽ ഓഫീസർ നടത്തും.
ഈ വ്യവസ്ഥകൾ അംഗീകരിച്ച് സമരപരിപാടികൾ അവസാനിപ്പിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ.ജി.എം.ഒ.എ യോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ നേതൃത്യം കെ ജി എം ഒ എ താമരശ്ശേരി യൂണിറ്റുമായി നടത്തിയ മീറ്റിങ്ങിൻ്റെ അടിസ്ഥാനത്തിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന സമരപരിപാടികൾ താൽക്കാലികമായി നിർത്തിവയ്ക്കുവാൻ തീരുമാനിച്ചു.
സുരക്ഷിതമായ ജോലി ഇടമെന്ന നമ്മുടെ അവകാശം നടപ്പാക്കുന്നതിന് സർക്കാർ നൽകിയിരുന്ന ഉറപ്പുകൾ പാലിക്കാൻ വേണ്ട സമരത്തിൻ്റെ തുടക്കം മാത്രമാണ് ഇത്. അത് നാം ഉറപ്പു വരുത്തുക തന്നെ ചെയ്യും. ഡ്യൂട്ടിക്കിടെ വധ ശ്രമത്തിനിരയായ ഡോക്ടർ വിപിനിൻ്റെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു