പേരാമ്പ്രയിൽ പോലീസും സിപിഎമ്മും ചേർന്ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംപിയെയും ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രവീൺകുമാർ കോൺഗ്രസ് പ്രവർത്തകർ എന്നിവരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ജോസ് പൈക, അന്നക്കുട്ടി ദേവസ്യ, റെജി തമ്പി, സാബു അവണ്ണൂർ, സാബു മനയിൽ,ബേബി കളപ്പുര, സിജോ കാരി കൊമ്പിൽ, സിദ്ദിഖ് കാഞ്ഞിരാടൻ, ഫ്രാൻസിസ് മുണ്ടാട്ടിൽ, ബിബി തിരുമല, മനോജ് നിർവേലി എന്നിവർ പ്രസംഗിച്ചു.