തൃശ്ശൂര്‍: കുന്നംകുളത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ഒറീസ സ്വദേശി പിന്റു (18) ആണ് മരിച്ചത്. മദ്യലഹരിയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.
മദ്യപിക്കുന്നതിനിടെ സംഘത്തിലെ ഒരാൾ ബിയര്‍ കുപ്പി പൊട്ടിച്ച് പിന്‍റുവിന്‍റെ ശരീരമാകെ കുത്തുകയായിരുന്നു. പരിക്കേറ്റ പിന്റുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.