അത്തോളി: ഉള്ളിയേരി മൊടക്കല്ലൂര്‍ എംഎംസി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ്സില്‍ കാറിടിച്ച് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സിനെ അത്തോളി കോളിയോട്ട് താഴം അങ്ങാടിയില്‍ വെച്ച് എതിരെ വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.
ശനിയാഴ്ച വൈകീട്ടോടെയാണ് അപകടം. 40 ലേറെ ഡോക്ടര്‍മാര്‍ ബസ്സിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. കാറിൽ യാത്ര ചെയ്തവർക്കും പരിക്കില്ല. എന്നാല്‍ ബസ്സിന്റെ ഒരുഭാഗം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. തിരുവങ്ങൂര്‍ സ്വദേശികളാണ് കാറില്‍ യാത്ര ചെയ്തിരുന്നത്. ബസ് ഡ്രൈവര്‍ സനൂപിൻ്റെ പരാതിയിൽ അത്തോളി പോലീസ് കേസെടുത്തു. കാര്‍ ഡ്രൈവറെ അത്തോളി പോലിസ് കസ്റ്റിഡിയിലെടുത്തിട്ടുണ്ട്