അടിവാരം: കൊൽക്കത്തയിൽ നിന്നും അതീവ ഗുരുതരാവസ്ഥയിലായ രോഗിയെ 36 മണിക്കൂർ നീണ്ട ദൗത്യമായി 2500 കിലോമീറ്റർ ദൂരം ഓടി കോഴിക്കോട് ഇഖ്റ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർമാരെ ലൈഫ് ഗാർഡ് ആംബുലൻസ് റോഡ് എമർജൻസി ടീം ആദരിച്ചു.
ബാംഗ്ലൂർ കെഎംസിസി ആംബുലൻസ് ഡ്രൈവർമാരായ ഹനീഫയും അഫ്രിദ്യും ആയിരുന്നു ഈ അതുല്യ സേവന ദൗത്യത്തിന് നേതൃത്വം നൽകിയവർ. അവരുടെ സമർപ്പണത്തെയും സേവനമനോഭാവത്തെയും കണക്കിലെടുത്ത് അടിവാരത്ത് വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ലൈഫ് ഗാർഡ് ആംബുലൻസ് ടീം പ്രസിഡണ്ട് ലത്തീഫ് അടിവാരം ആദരം അർപ്പിച്ചു.
റഫീഖ്(പീക്ക്) പുളിക്കൽ, അഹ്മദ് കുട്ടി മുതുവാടൻ, അസൈനാർ, ലത്തീഫ്, സതീശൻ, അബ്ദുറഹ്മാൻ ടി.ഡി, ബിജു, കൊച്ചാപ്പി തുടങ്ങിയവർ പങ്കെടുത്തു.