ബാലുശ്ശേരി: അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ജാർഖണ്ഡ് സ്വദേശി പരമേശ്വർ (25) ആണ് മരിച്ചത്. നെഞ്ചിലും പുറത്തുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം.
ഏകരൂരിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ തർക്കമാണ് മരണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ബാലുശ്ശേരി പോലീസ് അറിയിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
കൂടെ താമസിക്കുന്ന ഏഴോളം പേരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു. ബാലുശ്ശേരി ഐ പി ടി പി ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.