മടവൂർ:കെ എസ് എസ് പി എ മടവൂർ മണ്ഡലം സമ്മേളനം SCOPE ജില്ലാ ചെയർമാൻ ഡോ. പി. ശ്രീമാനുണ്ണി മാസ്റ്റർ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി സദാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. സി മാധവൻ മാസ്റ്റർ, പി കെ സുലൈമാൻ മാസ്റ്റർ, വി സലാം മാസ്റ്റർ, എം പി സദാനന്ദൻ മാസ്റ്റർ, യു അബ്ദുൽ ബഷീർ, എ പി അക്ഷയകുമാർ, സി ഗിരിജ, എം പി ബാലകൃഷ്ണൻ, പി വേദംബിക, എ വിശാലാക്ഷി അമ്മ, കെ ജനാർദ്ദനൻ, യു കെ മുഹമ്മദ് അബ്ദുറഹിമാൻ, പി ചന്ദ്രൻ,കെ ശൈലജ എന്നിവർ സംസാരിച്ചു.
എം അബ്ദുൽ അസിസ് സ്വാഗതവും, വി കെ മോഹൻദാസ് നന്ദിയും പറഞ്ഞു.പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും നിലവിലെ അപാകതകൾ പരിഹരിച്ച് മെഡിസെപ് പദ്ധതി നടപ്പിലാക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.