പെരിന്തൽമണ്ണ: മുറി നൽകാൻ വിസമ്മതിച്ചതിന് ലോഡ്ജ് ജീവനക്കാരനെ മർദിച്ച പരാതിയിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ കക്കുത്ത് കിഴക്കേക്കര മുഹമ്മദ് ജംഷീർ (30), അങ്ങാടിപ്പുറം പുതുക്കുടി അബ്‌ദുറഹ്‌മാൻ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്‌ത്.
ഒരാളെക്കൂടി പിടികൂടാനുണ്ട്.
വെള്ളിയാഴ്ച രാത്രി മാനത്തംഗലം ബൈപാസിൽ ഡെൽറ്റാ റെസിഡൻസിയിൽ മുറി നൽകാത്തതിന് ജീവനക്കാരനായ അസം സ്വദേശി അനാറുൽ ഇസ്ലാം (25) പരിക്കേൽപ്പിച്ചെന്നാണ് കേസ്.