കൊച്ചി: സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. പവന് 240 രൂപ കൂടി 91,960 രൂപയായി. ഗ്രാമിന് 30 രൂപ കൂടി 11,495 രൂപയായി. 24 കാരറ്റിന് ഗ്രാമിന് 32 കൂടി 12,340 രൂപയായി, 18 കാരറ്റിന് ഗ്രാമിന് 24 രൂപ കൂടി 9405 രൂപയായി.
അതേസമയം, സ്വര്‍ണ വില പുതിയ റെക്കോര്‍ഡിടുമ്പോള്‍ ഒരു പവന്‍ വാങ്ങാനുള്ള ചെലവ് ഒരു ലക്ഷം കടന്നു കുതിക്കുകയാണ്. 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍റെ ആഭരണത്തിന് 1.01 ലക്ഷം രൂപ നല്‍കണം. 9196 രൂപയാണ് 10 ശതമാനം പണിക്കൂലിയായി നല്‍കേണ്ടത്. സ്വര്‍ണ വിലയോടൊപ്പം ഹാള്‍മാര്‍ക്കിങ് ചാര്‍ജായ 53 രൂപയും (45 രൂപ+ 18% ജിഎസ്ടി) മൂന്ന് ശതമാനം ജിഎസ്ടിയും അടങ്ങുന്നതാണ് സ്വര്‍ണാഭരണത്തിന്‍റെ വില. ഇന്നത്തെ നിരക്കില്‍ ഒരു പവന്‍റെ ആഭരണത്തിന് ഒരുലക്ഷത്തിലേറെ രൂപയാണ് നല്‍കേണ്ട തുക.