താമരശ്ശേരി:ഗോൾഡൻ ജൂബിലി യുടെ നിറവിൽ നിൽക്കുന്ന ചമൽ നിർമ്മല യു.പി. സ്കൂളിൽ തിരികെ തിരുമുറ്റത്തേക്ക് എന്നപേരിൽപൂർവ വിദ്യാർത്ഥി സമ്മേളനം സംഘടിപ്പിച്ചു. 1976 ൽ ചമൽ നിവാസികളുടെ വിദ്യാഭ്യാസ ഉന്നമതിക്കായി പള്ളിയോട് ചേർന്ന് പള്ളിക്കൂടം തീർത്തുകൊണ്ട് തുടങ്ങിയ സ്കൂൾ ഇന്നും അതിൻറെ ജൈത്രയാത്ര തുടരുകയാണ്.
പൂർവ വിദ്യാർത്ഥി സമ്മേളനം സ്കൂൾ മാനേജർ :റവ ഫാ : ജിന്റോ വരകിൽ ഉദ്ഘാടനം ചെയ്തു. സ്കൂളിനെ അതിന്റെ വളർച്ചയുടെ ഉന്നതിയിൽ എത്തിച്ച പ്രധാനാധ്യാപകൻ: അഗസ്റ്റിൻ ജോർജ് മഠത്തിൽപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറി ഇമാനുവൽ വി. ജെ അധ്യക്ഷനായ ചടങ്ങിൽ 37 വർഷം നിർമലയിൽ സേവനം അനുഷ്ഠിച്ച അബ്ദുൽ റഷീദ് , ഏഴാം വാർഡ് മെമ്പർ വിഷ്ണു ചുണ്ടൻകുഴി, പൂർവ്വ വിദ്യാർത്ഥി സംഘടനയുടെഎക്സിക്യൂട്ടീവ് മെമ്പർ തങ്കച്ചൻ മുരിങ്ങാകുടി ,പൂർവ്വ വിദ്യാർത്ഥിയും അധ്യാപകനുമായ അബ്ദുൽ ഖാദർ, പി.ടി.എ. പ്രസിഡന്റ്: ഹാസിഫ് പി. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തിരികെ
തിരുമുറ്റത്തേക്ക് എന്ന
പൂർവ വിദ്യാർഥി സമ്മേളനത്തിന് ഹെഡ്മിസ്ട്രസ് ജിസ്‌ന ജോസ് സ്വാഗതം ആശംസിച്ചു. കാര്യപരിപാടികൾക്ക് സീനിയർ അധ്യാപിക വിനോദിനി. കെ നന്ദി പറഞ്ഞു.