മലപ്പുറം: കൂറ്റമ്പാറയില്‍ വയോധികനെ പുഴയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒരാളെ കുടി പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തു. കൂറ്റമ്പാറ നരി പൊയില്‍ സ്വദേശി കൊടിയാട്ട് വിഷ്ണു (30) വിനെയാണ് പൊലീസ് പിടികൂടിയത്. ഒളിവില്‍ പോയ വിഷ്ണുവിനെ സുല്‍ത്താന്‍ ബത്തേരി കല്ലുമുക്കിലെ ബന്ധു വീട്ടില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച ആറരയോടെ ചെറായി കെട്ടുങ്ങലിലായിരുന്നു സംഭവം.
ചെറായി സ്വദേശി പുലിക്കു ന്നുമ്മല്‍ കുഞ്ഞാലി (70) പുഴയില്‍ വലയിട്ട് മീന്‍ പിടിച്ചുകൊണ്ടിരിക്കെ അഞ്ചുപേരെത്തി വലയില്‍ പിടിച്ച് ശല്യപ്പെടുത്തി. ഇത് ചോദ്യം ചെയ്തതോടെ പ്രതികള്‍ കുഞ്ഞാലിയെ വെള്ളത്തില്‍ തടഞ്ഞ് നിര്‍ ത്തുകയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് കഴുത്ത് പിടിച്ച് വെള്ളത്തില്‍ മുക്കുകയും ചെയ്തു. ഇയാള്‍ കുതറി മാറിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കൂറ്റമ്പാറ കല്ലായി അബ്ദു സല്‍മാനെ (36) സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മറ്റൊരു പ്രതിയായ വിഷ്ണു വയനാട്ടിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചത്. നിലമ്പൂര്‍ ഡിവൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരം സ്‌പെഷല്‍ സ്‌ക്വാഡ് അംഗ ങ്ങള്‍ സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. വിഷ്ണുവിന്റെ പേരില്‍ നാലു കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്. എ.എസ്.ഐ അബ്ദുല്‍ സലീം, സി.പി.ഒമാരായ സുജീഷ്, സാ ബിറലി, സജേഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്