പുതുപ്പാടി : മൂന്നര വർഷം കൊണ്ട് നിർധരരായ രോഗികൾക്ക് പതിനായിരത്തിൽ പരം ഡയാലിസിസുകൾ സൗജന്യമായി ചെയ്തു നൽകിയ അലിവ് ഡയാലിസിസ് സെന്ററിൽ കൈതപ്പൊയിൽ MES ഫാത്തിമ റഹീം സെൻട്രൽ സ്കൂളിലെ അഖില കേരളാ ബാല ജന സഖ്യം വിദ്യാർത്ഥികൾ സന്ദർശിച്ചു.
ചുരുങ്ങിയ സമയത്തിനകം ഇത്രയും ഡയാലിസിസുകൾ ചെയ്തു കൊടുക്കുക വഴി അസൂയാവഹമായ സേവനമാണ് സെന്റർ നടത്തിയതെന്നും, കിഡ്നി രോഗികൾക്ക് ഇത് ഏറെ ആശ്വാസകരമാണെന്നും അവർ പറഞ്ഞു.
കിഡ്നി രോഗം വരാതെ നോക്കാൻ സ്വീകരിക്കേണ്ട മുൻ കരുതലുകളെ കുറിച്ചും, വീടുകളിലും, പുറത്ത് പോകുമ്പോഴും കുട്ടികൾ ശീലിക്കേണ്ട ഭക്ഷണ രീതികളെ കുറിച്ചും സെന്ററിലെ ഇൻചാർജ് നൗക്ഷിദ കുട്ടികളുമായി സംവദിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ജോസഫ് പുളിമൂട്ടിൽ, മാനേജർ കെ എം ഡി മുഹമ്മദ് എന്നിവരും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു.
ചാരിറ്റി ചെയർമാൻ ടി പി മജീദ് ഹാജി, കൺവീനർ പി മുസ്തഫ, നാസർ ഗസാലി എന്നിവർ ചേർന്ന് കുട്ടികളെ സ്വീകരിച്ചു.