താമരശ്ശേരി : അമ്പായത്തോട് ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാൻ്റിൽ നിന്നും പുറത്ത് വിടുന്ന മാലിന്യവും വിഷവാതകങ്ങളും നാലായിരത്തോളം കുടുംബങ്ങളെ ആറ് വർഷത്തോളമായി ദുരിതിലാഴ്ത്തിയിരിക്കുകയാണ്. ഇതിനെതിരെ ഇരുതുള്ളി ജനകീയ സമര സമിതി ശക്തമായ പ്രക്ഷോഭ പരിപാടികൾ നടത്തുന്നതിനടയിൽ സമര സമിതി നേതാക്കളെയും മെമ്പർമാരെയും അറസ്റ്റ് ചെയ്യിപ്പിക്കുന്ന രീതിയാണ് മാനേജ്മെൻ്റ് ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഇന്നും സമരസമിതി സമര സമിതി ട്രഷറർ മുജീബ് കെ കെ ഷരീഫ് പള്ളി കണ്ടി എന്നിവരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് സമരസമിതി നേതാക്കളെയും അറസ്റ്റ് ചെയ്യാൻ സാധ്യത ഉള്ളതിനാൽ ഇതിനെതിരെ സമരസമിതി പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുകയാണ്