ചമ്രവട്ടം പാലത്തിനടുത്ത് ഒഴുക്കിൽ പെട്ട തമിഴ്നാട് സ്വദേശി പൊന്നാനി നരിപ്പറമ്പ് വല്ല്യാപാടത്ത് താമസക്കാരനായ സമീറിൻ്റെ മൃതദേഹം കണ്ടെത്തി
പൊന്നാനി ഫയർ ഫോഴ്‌സും, സ്കൂബാ ഡൈവേഴ്‌സും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് മൃതദേഹം പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.