താമരശ്ശേരി: കോഴിക്കോട് ജില്ലാ സബ്ജൂനിയർ ഫുട്ബോൾ ടീമിൽ ഇടം നേടി ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിലെ രണ്ടു വിദ്യാർഥികൾ. അമൻ സയാൻ, സൂര്യ ഗിരീഷ് എന്ന വിദ്യാർഥികളാണ് യോഗ്യത നേടിയത്. ഇവർ കളിച്ച ജില്ലാ ടീം സംസ്ഥാന തലത്തിൽ ജേതാക്കളുമായി.
എംജിഎം ലെ 10 കുട്ടികൾ ഉൾപ്പെട്ട താമരശ്ശേരി സബ് ജില്ലാ ടീം കോഴിക്കോട് റവന്യൂ ജില്ലാ മൽസരത്തിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു.