റാന്നി: ശബരിമല സ്വർണക്കൊള്ളക്കേ സിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരെ ചെരുപ്പെറിഞ്ഞു. റാന്നി കോടതിയിൽനിന്ന് പുറത്തേക്ക് ഇ റക്കിയപ്പോഴാണ് പ്രാദേശിക ബിജെപി പ്രവർത്തകനായ സിനു ചെരുപ്പെറിഞ്ഞത്.
ഏറ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശരീരത്തിൽ കൊണ്ടോ എന്ന് വ്യക്തമല്ല. ചെരുപ്പെറിഞ്ഞത് മുൻകൂട്ടി തയാറാക്കിയ പദ്ധതി അല്ലെന്നും സർക്കാരി നെതിരെയുള്ള പ്രതിഷേധം എന്ന നിലയിൽ ആ സമയത്തെ വികാരംകൊണ്ട് ചെയ്തതാണെന്നും സിനു പറഞ്ഞു.
ഉണ്ണികൃഷ്ണപോറ്റി ഇരമാത്രമാണ്. സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്റെ യും ദേവസ്വം ബോർഡിൻ്റെയും ഒത്താ ശയോടെത്തന്നെ ചെയ്‌തിട്ടുള്ള വലി യൊരു കൊള്ളതന്നെയാണിത്. ഇതി നെതിരെ ശക്തമായ പ്രതിഷേധം ഇനി യും രേഖപ്പെടുത്തും - സിനു പറഞ്ഞു.
അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റി യെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 30 വരെ 14 ദിവസ ത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരി ക്കുന്നത്. അതീവ രഹസ്യമായിരുന്നു കോടതി നടപടികൾ സ്വീകരിച്ചത്. പ്ര തിഭാഗം അഭിഭാഷകനും പബ്ലിക് പ്രോ സിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥ നും പ്രതിയും മാത്രമാണ് കോടതി മുറി ക്കുള്ളിൽ ഉണ്ടായിരുന്നത്.