പരപ്പനങ്ങാടി: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി ഇന്നലെ വൈകുന്നേരം 6.20ഓടെയാണ് പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശി പിത്തപ്പെരി ഹുസൈൻ
മകൻ അസ്ഹാബിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്.
ആർ പി എഫ് വിവരമറിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി ട്രോമാകെയർ വളണ്ടിയർമാരും,താനൂരിൽ നിന്നുള്ള ടി ഡി ആർ എഫ് വളണ്ടിയർമാരും, പരപ്പനങ്ങാടി പോലീസും ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.മംഗലാപുരം - ചെന്നൈ മെയിൽ തട്ടിയാണ് മരിച്ചത്.